Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2021 10:07 AM IST Updated On
date_range 3 Nov 2021 10:07 AM ISTപബ്ബില്ലെന്ന് പരാതി; ഐ.ടി പാർക്കുകളിൽ വൈൻ പാർലർ തുടങ്ങുമെന്ന് മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിലെ ഐ.ടി പാർക്കുകളിൽ വൈൻ പാർലർ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐ.ടി പാർക്കുകളിൽ പബ് സൗകര്യമില്ലാത്തത് പലരും പ്രധാന പോരായ്മയായി പറയുന്നു. കമ്പനികളുടെ റിപ്പോർട്ടുകളിലും ഇത് കുറവായി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ വൈൻ പാർലർ തുടങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിന് ശേഷം ഇതിനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ നൈറ്റ് ലൈഫിന്‍റെ അഭാവം മൂലം കേരളത്തിലെ ഐ.ടി പാർക്കുകളിൽ ജോലി ചെയ്യാൻ ജീവനക്കാർ മടിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഐ.ടി പാർക്കുകളിലെ പബുകളുടെ അഭാവത്തെ കുറിച്ച് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story