തിരുവാഭരണ സംരക്ഷണ സമിതി പ്രവർത്തകരെ ഭീക്ഷണിപ്പെടുത്തിയതായി പരാതി
text_fieldsറാന്നി: തിരുവാഭരണ പാത സംരക്ഷണ സമിതി പ്രവർത്തകരെ ഭീഷണിപ്പെടുത്തിയതായി പരാതി. പന്തളം ശബരിമല തിരുവാഭരണ പാതയിൽ കയ്യേറ്റം ഒഴിപ്പിക്കലിന്‍റെ ഭാഗമായി ഹൈകോടതിയുടെ നിർദ്ദേശപ്രകാരം പത്തനംതിട്ട ജില്ലാ കലക്ടർ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള തീരുമാന പ്രകാരം ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണ്.
485 കയ്യേറ്റങ്ങൾ ആണ് ഒഴിപ്പിക്കാൻ ഉള്ളത്. പന്തളം മുതൽ ളാഹ വരെയുള്ള 43 കിലോമീറ്റർ ദൂരത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ നടത്തേണ്ടത്. കഴിഞ്ഞ ഒരു മാസമായി അധികൃതർ കയ്യേറ്റസ്ഥലങ്ങളിൽ നിന്നും 15 ദിവസത്തിനകം ഒഴിഞ്ഞുമാറണമെന്നാണ് നിർദ്ദേശം നൽകിയിരുന്നത്. ഇതിന്‍റെ ഭാഗമായി ഒഴിപ്പിക്കൽ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായപ്പോൾ കയ്യേറ്റക്കാരിൽ ഒരാൾ തിരുവാഭരണ പാത സംരക്ഷണസമിതിയുടെ പ്രവർത്തകരെ വിളിച്ച് വധഭീഷണി മുഴക്കുകയും വടിവാൾ ഉപയോഗിച്ച് കൊല്ലുമെന്ന് ഭീഷണി പ്പെടുത്തുകയും ചെയ്തു.
കോഴഞ്ചേരി വില്ലേജിൽ ഒഴിപ്പിക്കൽ നടപടി പുരോഗമിക്കുമ്പോൾ കോഴഞ്ചേരി സ്വദേശി ഫോണിൽ വിളിച്ചാണ് വധഭീഷണി മുഴക്കിയിട്ടുള്ളത്ത്. തിരുവാഭരണ പാത സംരക്ഷണ സമിതി പത്തനംതിട്ട പോലീസ് സൂപ്രണ്ടിന് ഫോൺ കോളിന്‍റെ കോപ്പി സഹിതം പരാതി സമർപ്പിച്ചു. തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ ജനറൽ സെക്രട്ടറി പ്രസാദ് കുഴികാലയേം, കൊഴഞ്ചേരി താലൂക്ക് കൺവീനർ മനോജ് കോഴഞ്ചേരിയെയുമാണ് വധിക്കുമെന്ന് ഭീഷണി മുഴക്കി ഫോൺ ചെയ്തത്. കോഴഞ്ചേരി സ്വദേശി അനിൽ എന്ന ആളാണ് വധഭീഷണി മുഴക്കിയത്.
മത സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ മോശമായി പറയുകയും വധഭീഷണി മുഴക്കിയതിന് ഏതിരെയും ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. തിരുവാഭരണം പാതയുടെ കൈയേറ്റങ്ങൾ റവന്യൂ രേഖയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയിട്ടുള്ളത്. സർക്കാർ സ്ഥലങ്ങൾ കയ്യേറിയവർക്കാണ് നോട്ടീസുകൾ നൽകിയിട്ടുള്ളത്. ഈ നടപടികൾ പുരോഗമിക്കുമ്പോൾ തിരുവാഭരണ പാത സംരക്ഷണ സമിതി പ്രവർത്തകർക്ക് നേരെ നടത്തുന്ന ഇത്തരം നടപടികൾ അപലപനീയമാണെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ പ്രസിഡണ്ട് മൂലംതിരുനാൾ പി.ജി ശശികുമാരവർമ്മ അഭിപ്രായപ്പെട്ടു. എത്രയും പെട്ടെന്ന് നിയമ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.