ആചാരങ്ങളുടെ പേരിൽ കുട്ടികൾക്ക് ശാരീരിക പീഡനം: ബാലാവകാശ കമ്മീഷന് പരാതി
text_fieldsപാലക്കാട്: കേരളത്തിലെ ക്ഷേത്രങ്ങളിൽ ആചാരങ്ങളുടെ പേരുപറഞ്ഞ് കുട്ടികളുടെ ശരീരത്തിൽ മുറിവേൽപ്പിച്ചും ഉപദ്രവിച്ചും പല പ്രവർത്തികളും നടക്കുന്നത് ബാലാവകാശങ്ങളുടെ ലംഘനമായതിനാൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജനകീയാരോഗ്യ കൂട്ടായ്മയായ ക്യാപ്സ്യൂൾ കേരള ബാലാവകാശ കമ്മീഷന് പരാതി നൽകി.
പല ക്ഷേത്രോത്സവങ്ങളുടെയും ഭാഗമായി ഗരുഡൻ തൂക്കം, ശൂലം കുത്തൽ തുടങ്ങിയ ബാലപീഡനങ്ങൾ നടക്കുന്നുണ്ട്. പലർക്കും പ്രാഥമിക ചികിത്സ പോലും നൽകാതെ മണിക്കൂറുകളോളം പ്രദർശന വസ്‌തുക്കളായി നിർത്തുകയും ചെയ്യുന്നു.
സാധാരണ നിലയിൽ ഇതേ പ്രവൃത്തി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 324 എന്നീ വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്റ്റിലെ പ്രസക്തമായ വകുപ്പുകളും പ്രകാരം കേസ് എടുക്കാവുന്ന കുറ്റമാണ്. ഇത്തരം പീഡനപ്രവൃത്തികൾ മിക്ക ഉത്സവങ്ങളിലും പുതുതായി തുടങ്ങിയതോ നേരത്തെയുള്ളവയിൽ പുതുതായി കൂട്ടിച്ചേർത്തവയോ ആണ്. ഈ സാഹചര്യത്തിൽ ബാലാവകാശ കമ്മീഷൻ വിഷയത്തിൽ ഉചിതമായി ഇടപെടണമെന്ന് ക്യാപ്സ്യൂൾ കേരള ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.