ഫ്രാൻസിസ് ജോർജിനെതിരെ കമീഷന് പരാതി
text_fieldsകോട്ടയം: യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ് നാമനിര്‍ദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ കണക്കുകളിൽ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി മൈക്കിള്‍ വര്‍ഗീസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്കി.
സത്യവാങ്മൂലത്തിലെ ആസ്തി, വരുമാനം, ബാധ്യതകള്‍ തുടങ്ങിയ കണക്കുകള്‍ പരസ്പരം പൊരുത്തപ്പെടുന്നവയല്ലെന്നാണ് പരാതിയില്‍ പറയുന്നത്. ഫ്രാന്‍സിസ് ജോര്‍ജിന്റെയും ഭാര്യയുടെയും പേരില്‍ കഴിഞ്ഞ വര്‍ഷം 12 കോടി രൂപയുടെ വസ്തു ഇടപാടുകള്‍ നടന്നെന്നും വിപണിവില കുറച്ചുകാണിച്ച് ലക്ഷങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.
ഭാര്യ ഷൈനിയുടെ പേരിൽ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായും പരാതിയിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.