കാനം വിഭാഗീയതക്ക് നേതൃത്വം കൊടുത്തുവെന്ന് നേതൃത്വത്തിന് പരാതി
text_fieldsകൊച്ചി: സി.പി.ഐ എറണാകുളം ജില്ല സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിഭാഗീയതക്ക് നേതൃത്വം കൊടുത്തെന്നാരോപിച്ച് പാർട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി. കഴിഞ്ഞ ആഗസ്റ്റ് 25 മുതൽ 28 വരെ ഏലൂരിൽ നടന്ന സമ്മേളനത്തിൽ കാനം പരസ്യമായി ഗ്രൂപ് യോഗം വിളിച്ചെന്നാണ് പരാതിയിലുള്ളത്. ജില്ല കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുത്തതിന് പിന്നാലെ ജില്ല സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിന് മുമ്പായാണ് ഗ്രൂപ് യോഗം ചേർന്നത്. ഇതിന്റെ ദൃശ്യങ്ങൾ സഹിതം മുൻ ജില്ല സെക്രട്ടറി പി. രാജുവിന്റെ നേതൃത്വത്തിൽ പരാതി നൽകിയെന്നാണ് വിവരം. ജില്ല സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും നിശ്ചയിച്ച തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നും റീകൗണ്ടിങ് വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
പാർട്ടി ഔദ്യോഗിക സ്ഥാനാർഥി കെ.എൻ. സുഗതനെ അഞ്ച് വോട്ടിന് കെ.എൻ. ദിനകരൻ തോല്പ്പിച്ചു. സംസ്ഥാന നേതൃത്വം നിശ്ചയിച്ച സ്ഥാനാർഥിക്കെതിരെ കാനം ജില്ലയിൽ എതിർ സ്ഥാനാർഥിയെ നിർത്തിയെന്നാണ് ആരോപണം. എന്നാൽ, താൻ ആർക്കും പരാതി നൽകിയിട്ടില്ലെന്നും ചിലർ പരാതി അയച്ചതായി കേൾക്കുന്നുണ്ടെന്നും പി. രാജു 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.