ഇ.എം.സി.സി കരാറിനെതിരെ വിജിലൻസിന് പരാതി
text_fieldsകോട്ടയം: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനമായ ഇ.എം.സി.സി ഇൻറർനാഷനൽ കമ്പനിയുമായി സംസ്ഥാന സർക്കാർ ഉണ്ടാക്കിയ കരാറിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിന് പരാതി.
ഫിഷറീസ്, വ്യവസായ വകുപ്പുകൾ ചേർന്ന് ഇ.എം.സി.സി കമ്പനിയുമായി ഉണ്ടാക്കിയ 5000 കോടിയുടെ കരാറിൽ വൻ അഴിമതി ഉണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് വിജിലൻസിനെ സമീപിച്ചത്.
2020ൽ കൊച്ചിയിൽ നടന്ന േഗ്ലാബൽ ഇൻവെസ്റ്റേഴ്സ് മീറ്റിലാണ് ധാരണപത്രം ഒപ്പിട്ടത്. 400 അത്യാധുനിക ആഴക്കടൽ ട്രോളറും അഞ്ച് ആധുനിക കൂറ്റൻ കപ്പലും കടലിെൻറ അടിത്തട്ടുവരെ അരിച്ചുവാരാൻ കഴിയുന്ന വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനാണ് ധാരണ. 74 കോടിയാണ് ഇതിന് ചെലവ്.
പദ്ധതിയുടെ അനുബന്ധ കരാർ കഴിഞ്ഞ ആഴ്ച ഒപ്പിട്ടെന്നും വിജിലൻസിന് നൽകിയ പരാതിയിലുണ്ട്. 2019ൽ ഫിഷറീസ് മന്ത്രി അമേരിക്കയിൽ ഇ.എം.സി.സി കമ്പനി അധികൃതരുമായി ചർച്ച നടത്തിയ ശേഷമാണ് ധാരണപത്രം ഒപ്പിട്ടത്. പദ്ധതി നടപ്പാക്കാൻ ഫിഷറീസ് നയത്തിൽ സർക്കാർ മാറ്റംവരുത്തിയെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.