ആലുവ സബ് ജയിൽ സൂപ്രണ്ടിനെതിെര ഡി.ജി.പിക്ക് പരാതി
text_fieldsകൊച്ചി: ദിലീപിനെ കാണാൻ സിനിമാ പ്രവർത്തകരടക്കമുള്ളവർക്ക് നിയന്ത്രണമില്ലാതെ അനുമതി നൽകിയതിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. ജയിൽ ചട്ടങ്ങൾ ലംഘിച്ച് സന്ദർശകർക്ക് അനുമതി നൽകിയത് കേസ് അട്ടിമറിക്കാൻ കൂട്ടുനിൽക്കലാണെന്നും ആലുവ സബ് ജയിൽ സൂപ്രണ്ടിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് തൃശൂർ പീച്ചി സ്വദേശിനി മനീഷ എം. ചാത്തേലിയാണ് പരാതി നൽകിയിട്ടുള്ളത്. ജയിൽചട്ടങ്ങളുടെ പ്രസക്ത ഭാഗങ്ങളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
ചട്ടം പാലിക്കാതെ അവധി ദിവസങ്ങളിൽ സിനിമാ പ്രവർത്തകരടക്കമുള്ള ഒേട്ടറെപ്പേർക്ക് ദിലീപിനെ കാണാൻ അനുമതി നൽകി. ഇതിനുള്ള കാരണം രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. കേസിലെ പ്രതികളോ സാക്ഷികളോ ആകാൻ സാധ്യതയുള്ള നാദിർഷ, കാവ്യ മാധവൻ എന്നിവർക്ക് സന്ദർശക അനുമതി നൽകി. സന്ദർശകരുള്ളേപ്പാൾ ജയിലിലെ സി.സി.ടി.വി കാമറ പ്രവർത്തനക്ഷമമായിരുന്നില്ല. കാമറ പ്രവർത്തനരഹിതമായതിലെ ഗൂഢാലോചന അന്വേഷിക്കണം. സന്ദർശകർ എത്തുേമ്പാൾ ബന്ധപ്പെട്ട ഉേദ്യാഗസ്ഥരുടെ സാന്നിധ്യമുണ്ടായിരിക്കണമെന്ന ചട്ടം പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം.
എം.എൽ.എകൂടിയായ നടൻ ഗണേഷ്കുമാർ ഒന്നര മണിക്കൂറോളം ദിലീപിനെ സന്ദർശിച്ച് ആശയവിനിമയം നടത്തി. പ്രതികളോ സാക്ഷികളോ ആകാൻ സാധ്യതയുള്ള ഭൂരിപക്ഷം പേരും സിനിമ മേഖലയിൽനിന്നുള്ളവരാണെന്നിരിക്കെ അവരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഗണേഷ് കുമാർ നടത്തിയത്. ഇതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ ഗണേഷിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം.
ജയിൽ സൂപ്രണ്ട് ബാബുരാജിെന മാറ്റിനിർത്തി കേസെടുത്ത് അന്വേഷണം നടത്തണം, സി.സി.ടി.വി ദൃശ്യങ്ങൾ പിടിച്ചെടുക്കണം, ജയിൽ സൂപ്രണ്ടിെൻറ ഫോൺകാൾ വിശദാംശങ്ങൾ ശേഖരിക്കണം തുടങ്ങിയ ആവശ്യങ്ങളും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടിക്ക് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചയാളാണ് പരാതിക്കാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.