റേഷൻ കുരുക്കിൽ സർക്കാർ:മുൻഗണന ലിസ്റ്റിനെതിരെ വീണ്ടും രണ്ടു ലക്ഷത്തോളം പരാതികൾ
text_fieldsകോഴിക്കോട്: ഭക്ഷ്യഭദ്രത മുൻഗണന ലിസ്റ്റ് സംബന്ധിച്ച് വീണ്ടും രണ്ടു ലക്ഷത്തോളം പരാതികൾ ലഭിച്ചതോടെ സർക്കാർ റേഷൻ കുരുക്കിൽ.
ഇവയുടെ പരിേശാധന നടപടിക്രമങ്ങൾ നീളുന്നതോടെ ഏപ്രിലിൽ പൂർത്തിയാവുമെന്നു പ്രഖ്യാപിച്ച പുതിയ േറഷൻ കാർഡ് വിതരണം താളംതെറ്റുന്ന അവസ്ഥയാണ്. കൊല്ലം ജില്ലയിൽ മാർച്ച് ഒമ്പതിന് കാർഡ് വിതരണം ആരംഭിച്ചെങ്കിലും പൂർത്തിയായിട്ടില്ല. നേരത്തേ ലഭിച്ച 16,03,239 പരാതികൾക്കു പുറമെയാണ് ഒാരോ ജില്ലയിലും പതിനയ്യായിരത്തോളം പരാതികൾ പുതുതായി ലഭിച്ചത്.
മുമ്പ് ലഭിച്ച പരാതികളിൽ 12,11,517 എണ്ണം കഴമ്പുള്ളതാണെന്നു കണ്ട് എട്ടു ലക്ഷത്തോളം പേരെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇൗ ലിസ്റ്റ് ഗ്രാമപഞ്ചായത്തുകളുടെ പരിഗണനക്കു വന്നപ്പോഴാണ് വീണ്ടും പരാതികൾ ലഭിച്ചത്. ഇപ്പോൾ പുതുതായി ലഭിച്ച പരാതികളിൽ തീർപ്പുകൽപിക്കാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. ഇത് സോഫ്റ്റ്വെയറിൽ ചേർക്കൽ അടക്കമുള്ള നടപടികൾക്ക് വീണ്ടും സമയമെടുക്കും. ഒരു ദിവസം 100 പരാതികൾ എന്നതോതിലാണ് റേഷനിങ് ഇൻസ്പെക്ടർമാർ പരിശോധന നടത്തുന്നത്.
മുൻഗണന ലിസ്റ്റിലെ മാനദണ്ഡങ്ങളിലെ അവ്യക്തതയാണ് അർഹരായ നിരവധി പേർ ലിസ്റ്റിൽനിന്ന് പുറത്തായതെന്ന് റേഷനിങ് ഇൻസ്പെക്ടർമാർ പറയുന്നു. കൂലിപ്പണിക്കാരൻ എന്ന് എഴുതിയ അേപക്ഷയിൽ അയാൾ പട്ടികജാതിക്കാരൻ കൂടിയാണെങ്കിലും ആ കുടുംബത്തിന് മൊത്തം പത്ത് മാർക്കാണ് ലഭിക്കുക. എന്നാൽ, തൊഴിൽരഹിതൻ എന്ന് എഴുതിയാൽ കുടുംബത്തിലുള്ള ഒാരോ തൊഴിൽരഹിതനും അഞ്ചു മാർക്ക് വീതം ലഭിക്കും. പെൻഷനർ എന്ന് മാത്രം എഴുതിയാൽ സർവിസ് പെൻഷനറുടെ അയോഗ്യതയിൽ ക്ഷേമപെൻഷൻകാരനും ഇ.പി.എഫ് പെൻഷൻകാരനും പുറത്താവും.
ഒരേക്കർ വരെ ഭൂമിയുള്ളവർ എന്ന മാനദണ്ഡത്തിലാണ് അര സെൻറ് ഉള്ളയാളും ഒരേക്കർ വരെ ഭൂമിയുള്ളയാളും ഉൾപ്പെടുക. മുൻഗണന ലിസ്റ്റിനെതിരെ ലഭിച്ച പരാതികൾ പരിഗണിച്ച് തയാറാക്കിയ പുതിയ ലിസ്റ്റ് അംഗീകരിച്ചതായി സർക്കാർ പറയുന്നുണ്ടെങ്കിലും ഇത് പരിശോധിക്കാൻ ഗുണഭോക്താക്കൾക്ക് അവസരം ലഭിച്ചിട്ടുമില്ല. റേഷൻ കട അടിസ്ഥാനത്തിലാണ് ലിസ്റ്റ് വിതരണം ചെയ്തിരുന്നത്.
എന്നാൽ, ഒരു റേഷൻ കട പരിധിയിൽ പല വാർഡുകൾ വരുന്നതിനാൽ ലിസ്റ്റ് പരിശോധന പ്രയാസകരമായി. പുതിയ റേഷൻ കാർഡ് വരുേമ്പാൾ വീണ്ടും പരാതികൾ ലഭിച്ചാൽ ഇവയിലും നടപടിക്രമങ്ങൾ ആവശ്യമായിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.