ന്യൂനപക്ഷ കമീഷനിൽ വാട്സ് ആപ്പിലും പരാതി സ്വീകരിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമീഷൻ നവംബർ ഒന്ന് മുതൽ വാട്സ് ആപ്പിലൂടെയും പരാതി സ്വീകരിക്കുമെന്ന് ചെയർമാൻ അഡ്വ. എ. എ. റഷീദ് അറിയിച്ചു. നവംബർ ഒന്നിന്, പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് നിർവഹിക്കും.
നിലവിൽ നേരിട്ടും ഇ- മെയിൽ, തപാൽ മുഖേനയും പരാതികൾ സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമെയാണ് വാട്‌സ് ആപ്പിലൂടെയും പരാതി സ്വീകരിക്കുന്നത്. പരാതികൾ 9746515133 നമ്പറിൽ അയക്കാവുന്നതാണ്.
പരാതികൾ എത്രയും വേഗം സൗകര്യപ്രദമായി അയക്കാനുള്ള ജനകീയ ഇടപെടലാണ് പുതിയ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഡ്വ. എ. എ. റഷീദ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കമീഷനിൽ വാട്‌സ് ആപ്പിലൂടെ പരാതി സ്വീകരിക്കാനുള്ള സംവിധാനം ഒരുങ്ങുന്നത്.
വാട്‌സ് ആപ്പ് മുഖേന പരാതി സ്വീകരിക്കുന്നത് വഴി സംസ്ഥാനത്തെ നാൽപ്പത്തിയാറ് ശതമാനം വരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ഞൊടിയിടയിൽ കമീഷനെ സമീപിക്കുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനും വേഗത്തിൽ പരിഹാരം കാണുന്നതിനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.