സെൻസസ് പ്രവർത്തനങ്ങളിൽ പൂർണമായി സഹകരിക്കും –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന സെൻസസിൽ സർക്കാർ പൂ ർണമായി സഹകരിക്കുമെന്ന് രജിസ്ട്രാർ ആൻഡ് സെൻസസ് കമീഷണറെ അറിയിച്ചതായി മുഖ ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണെൻറ ചോദ്യത്തിന് മറു പടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ജനസംഖ്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകാനും കണക്കെടുപ്പിനും വിവിധ തട്ടിലുള്ള ജീവനക്കാരെ ചുമതലപ്പെടുത്തുക, ഇതുമായി ബന്ധപ്പെട്ട ജീവനക്കാരുടെ സ്ഥലം മാറ്റം നിർത്തിവെക്കുക, കണക്കെടുപ്പുമായി ബന്ധപ്പെട്ട ചോദ്യാവലികൾ പുനഃപ്രസിദ്ധീകരിക്കുക തുടങ്ങിയ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കൽ നടപടികൾ ഏറ്റെടുത്ത് നടത്താനോ അതുമായി സഹകരിക്കാനോ കഴിയില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ദേശീയ ജനസംഖ്യ രജിസ്റ്റർ സംബന്ധിച്ച എല്ലാ പ്രക്രിയകളും സ്റ്റേ ചെയ്യാൻ 2019 ഡിസംബർ 20ന് ഉത്തരവിറക്കിയിട്ടുണ്ട്. അതേ സമയം കേന്ദ്രസർക്കാർ ജില്ല കലക്ടർമാർക്ക് നൽകുന്ന കത്തുകളിൽ എൻ.പി.ആർ കൂടി പരാമർശിക്കുന്നുണ്ട്.
ഇക്കാരണത്താൽ ചില ഉദ്യോഗസ്ഥർ ജനസംഖ്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് നൽകുന്ന കത്തുകളിൽ എൻ.പി.ആറിെൻറ കാര്യം കൂടി അശ്രദ്ധമായി പരാമർശിക്കുന്നത് സർക്കാറിെൻറ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധപുലർത്തണമെന്നും അശ്രദ്ധമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കലക്ടർമാർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.