ഇന്നും സമ്പൂർണ ലോക്ഡൗൺ; ആരാധനാലയങ്ങൾക്ക് കൂടുതൽ ഇളവില്ല
text_fieldsതിരുവനന്തപുരം: രോഗവ്യാപനനിരക്ക് കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗൺ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേര്‍ന്ന അവലോകന യോഗമാണ് തീരുമാനമെടുത്തത്.
ഞായറാഴ്ച പ്രാർഥനകള്‍ക്കായി ദേവാലയങ്ങള്‍ക്ക് കൂടുതൽ ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വാരാന്ത്യ ലോക്ഡൗൺ നിലനിൽക്കുന്നതിനാല്‍ കൂടുതൽ പേരെ ഉൾെപ്പടുത്താൻ അനുമതിയില്ല. ആരാധനാലയങ്ങളിൽ 15 പേർക്ക് പ്രവേശിക്കാമെന്ന നിലവിലെ അനുമതി മാത്രമാണുള്ളത്. അതും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകണം. സംസ്ഥാനത്ത് ഞായറാഴ്ചയും സമ്പൂർണ ലോക്ഡൗൺ തുടരാണ് തീരുമാനം.
തിങ്കളാഴ്ചയൊഴികെ കഴിഞ്ഞ എട്ട് ദിവസവും രോഗവ്യാപനനിരക്ക് പത്തിന് മുകളിലായിരുന്നു. പ്രതിദിന രോഗികളുടെ എണ്ണം കുറയാത്തതും ചികിത്സയിലുള്ള രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നതും വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി. ഇളവുകൾ അനുവദിച്ചപ്പോൾ പൊതുസ്ഥലങ്ങളിൽ ആൾത്തിരക്ക് വർധിച്ചു.
അതിനാൽ നിലവിലെ സാഹചര്യത്തിൽ ഇപ്പോഴുള്ള ഇളവുകൾമതിയെന്ന് തീരുമാനിച്ചു. ചൊവ്വാഴ്ച വീണ്ടും അവലോകനയോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.