Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2021 12:04 AM IST Updated On
date_range 19 Jun 2021 12:04 AM ISTഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; ഇളവുകളും നിയന്ത്രണങ്ങളും അറിയാം
text_fieldsbookmark_border
തിരുവനന്തപുരം: ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. ഇതിെൻറ ഭാഗമായി കർശന സുരക്ഷയും പരിശോധനയും ഉണ്ടാകും. ഇൗ ദിവസങ്ങളിൽ മുമ്പ് നൽകിയ ഇളവുകൾ ഉണ്ടാകില്ല. വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ഇളവുകൾ, നിയന്ത്രണങ്ങൾ
- മെഡിക്കൽ സ്റ്റോറുകൾ, പാല്, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷ്യസാധനങ്ങള്‍ എന്നിവ വിൽക്കുന്ന കടകൾ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ തുറക്കാം
- ഹോട്ടലുകളിൽ ടേക്ക്-എവെ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ചായക്കടകള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല
- അനാവശ്യ യാത്രകൾ അനുവദിക്കില്ല. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ വീടുകളിൽനിന്ന് ഒരാൾ മാത്രം പുറത്തുപോകണം.
- പൊതുഗതാഗതമുണ്ടാകില്ല. പ്രഭാത, സായാഹ്ന സവാരി അനുവദിക്കില്ല
- അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവിസ് വിഭാഗങ്ങൾക്കും സർക്കാർ നിർദേശിച്ച മറ്റു വിഭാഗങ്ങളിൽപ്പെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കൂ.
- ഇവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡും മേലധികാരിയുടെ സർട്ടിഫിക്കറ്റും കരുതണം.
- െട്രയിൻ, വിമാനയാത്രക്കാർ ടിക്കറ്റും മറ്റ് യാത്രാരേഖകളും കാണിക്കണം. രേഖകള്‍ കാണിച്ച് വാക്സിന് എടുക്കാന്‍ പോകുന്നവര്‍ക്കും യാത്ര ചെയ്യാം
- വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകൾക്കും ഇരുപതുപേരെ മാത്രമേ അനുവദിക്കൂ
- പൊതുപരിപാടികളോ ടൂറിസം, റിക്രിയേഷൻ, ഇൻഡോർ പ്രവർത്തനങ്ങളോ അനുവദിക്കില്ല. ബിവറേജസ് ഒൗട്ട്ലെറ്റുകൾ, ബാറുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കില്ല
- കെ.എസ്.ആർ.ടി.സി അവശ്യവിഭാഗങ്ങൾക്ക് വേണ്ടിയുള്ള സർവിസ് മാത്രമേ നടത്തൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story