ആലപ്പുഴ ബൈപാസ് പൂർത്തീകരണം: വേഗത്തിലാക്കിയത് സർക്കാറിെൻറ ഇടപെടൽ
text_fieldsആലപ്പുഴ: ഒട്ടനവധി കാരണങ്ങളാൽ അനിശ്ചിതമായി നീളുകയായിരുന്ന ആലപ്പുഴ ബൈപാസ് പൂർത്തീകരണം സാധ്യമായത് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പ്രത്യേക താല്‍പര്യമെടുത്ത് നടത്തിയ കൃത്യമായ ഇടപെടലുകളെ തുടർന്ന്. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് വേഗത്തിലാക്കിയത്.
ദേശീയപാതയില്‍ കളര്‍കോട് മുതല്‍ കൊമ്മാടിവരെ 6.8 ശതമാനം ജോലികള്‍ മാത്രമായിരുന്നു പൂര്‍ത്തിയായിരുന്നത്. മിക്കവാറും ഭൂമിക്ക് അടിയിലുള്ള ജോലികള്‍ മാത്രമായിരുന്നു അത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ബാക്കി നിന്ന 85 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായത്.
എന്നാൽ, റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള ചില തടസ്സങ്ങളാണ് വീണ്ടും വൈകിപ്പിച്ചത്. 2018ല്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി. സുധാകരനും പ്രധാനമന്ത്രിയെയും കേന്ദ്ര െറയില്‍വേ മന്ത്രിയെയും നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയാണ് തടസ്സങ്ങളുടെ കുരുക്കഴിച്ചത്.
പാർലമെൻറ് അംഗമായ എ.എം. ആരിഫ് കേന്ദ്ര റെയിൽേവ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവിനെ റെയിൽവേ ആസ്ഥാനത്ത് നേരിട്ടുകണ്ടും ചർച്ച നടത്തി. െറയില്‍വേയുടെ ഭാഗത്തുനിന്നുള്ള തടസ്സം ഇല്ലായിരുന്നെങ്കില്‍ ഒന്നര വര്‍ഷം മുേമ്പ ബൈപാസിെൻറ ഉദ്ഘാടനം സാധ്യമാകുമായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ 174 കോടി, സംസ്ഥാന പൊതുമരാമത്ത് 174 കോടി എന്നിങ്ങനെ 348 കോടിയാണ് അടങ്കല്‍ തുക. കൂടാതെ റെയില്‍വേക്ക് പൊതുമരാമത്ത് ഏഴുകോടി കെട്ടിവെച്ചു. പൊതുമരാമത്ത് 4.85 കോടി അധികമായി ലൈറ്റിനും ജങ്ഷന്‍ നവീകരണത്തിനുമായി അനുവദിച്ചാണ് ഇപ്പോള്‍ പണി പൂര്‍ത്തിയാക്കിയത്. ബൈപാസ് നിര്‍മാണ ഭാഗമായി കളര്‍കോട്, കൊമ്മാടി ജങ്ഷനുകള്‍ വികസിപ്പിക്കുകയും മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.