വയനാട്ടില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സമഗ്ര പദ്ധതി
text_fieldsതിരുവനന്തപുരം: വയനാട് ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സമഗ്ര പദ്ധതി ആവിഷ്കരിക്കും. ഈ ഗണത്തിൽപെടുന്ന കുടുംബങ്ങളുടെയും ലഭ്യമായ സ്ഥലങ്ങളുടെയും വിവരം ശേഖരിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ജില്ല കലക്ടർക്ക് നിര്‍ദേശം നൽകി.
വിവിധ വകുപ്പുകള്‍ മുഖേന ലഭ്യമാകുന്ന ഭൂമി ആദിവാസി കുടുംബങ്ങള്‍ക്ക് നല്കാൻ ബൃഹദ്പദ്ധതിയാണ് തയാറാക്കുക. വനം, റവന്യൂ, പട്ടികജാതി-പട്ടികവര്‍ഗം, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ഏകോപിച്ച് പുനരധിവാസ റിപ്പോര്‍ട്ട് തയാറാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.