സമഗ്ര ഖരമാലിന്യ സംസ്കരണം: സർക്കാർ തീരുമാനം 30നകം അറിയിക്കണം -ഹൈകോടതി
text_fieldsകൊച്ചി: ആറ് കോർപറേഷനുകളിൽ സമഗ്ര ഖരമാലിന്യ സംസ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം ഏപ്രിൽ 30നകം അറിയിക്കണമെന്ന് ഹൈകോടതി. തദ്ദേശ ഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി തീരുമാനം അറിയിക്കണം. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് സ്വമേധയ പരിഗണിക്കുന്ന ഹരജിയിലാണ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം നിർദേശിച്ചത്. തീരുമാനങ്ങൾ അനുസരിച്ചു ഖരമാലിന്യ സംസ്കരണത്തിനു തുടർ നടപടികൾ സ്വീകരിക്കാൻ അഡി. ചീഫ് സെക്രട്ടറി ആറ് കോർപറേഷനുകളിലെയും സെക്രട്ടറിമാർക്ക് നിർദേശം നൽകണം. തദ്ദേശഭരണ സ്ഥാപനങ്ങളിൽ മാലിന്യ സംസ്കരണത്തിന് ഒരുക്കിയ സംവിധാനങ്ങളുടെ പ്രവർത്തനം ഏപ്രിൽ 30നു തെളിവുകൾ സഹിതം വിശദീകരിക്കാനും നിർദേശമുണ്ട്.
ഈ വിഷയത്തിൽ വാർഡ്തലം മുതലുള്ള ജനപ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ നവകേരള മിഷൻ ഉൾപ്പെടെയുള്ളവരുടെ യോഗം ഒരാഴ്ചക്കുള്ളിൽ നടത്തുമെന്ന് തദ്ദേശ ഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി കോടതിയിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.