മന്ത്രിസ്ഥാനത്തിലെ വിട്ടുവീഴ്ച: എൽ.ജെ.ഡിയിൽ പോരുമുറുകി
text_fieldsകോഴിക്കോട്: രണ്ടാം പിണറായി സർക്കാറിൽ എൽ.ജെ.ഡിക്കൊഴികെ, ഒരുസീറ്റ് നേടിയ കക്ഷികൾക്കെല്ലാം തവണ വ്യവസ്ഥയിൽ മന്ത്രിസ്ഥാനം ഉറപ്പായതോടെ പാർട്ടിയിൽ പോരുമുറുകി. രാജ്യസഭ എം.പി സ്ഥാനത്ത് വീണ്ടും തുടരാൻ സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാർ പാർട്ടിയെ ബലിനൽകിയെന്ന വിമർശനമാണ് നേതാക്കൾ ഉയർത്തുന്നത്. ചൊവ്വാഴ്ച ചേരുന്ന ജില്ല പ്രസിഡൻറുമാരുടെ യോഗത്തിലും സംസ്ഥാന സമിതിയിലും പ്രസിഡൻറിെൻറ രാജി ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണ് ഒരുവിഭാഗം നേതാക്കൾ.
എൽ.ജെ.ഡിയെക്കാൾ താരതമ്യേന ചെറിയ പാർട്ടികളായ കേരള കോൺഗ്രസ് (ബി), ജനാധിപത്യ കേരള കോൺഗ്രസ്, കോൺഗ്രസ് (എസ്), ഐ.എൻ.എൽ എന്നിവക്ക് കിട്ടിയ പരിഗണനപോലും ലഭിക്കാത്തതാണ് പ്രസിഡൻറിനെതിരെ തിരിയാൻ നേതാക്കളെ പ്രേരിപ്പിച്ചത്. 'മുഴുവൻ സമയ' പ്രസിഡൻറില്ലാെത പാർട്ടിക്ക് മുന്നോട്ടുപോകാനാവില്ലെന്ന് കഴിഞ്ഞ സംസ്ഥാന സമിതിയിൽതന്നെ ആക്ഷേപമുയർന്നിരുന്നു. ഇതു കടുപ്പിച്ചാണ് രാജി ആവശ്യപ്പെടുക എന്നാണ് വിവരം.
തൃശൂർ ജില്ല പ്രസിഡെൻറാഴികെയുള്ള നേതാക്കളിൽ മിക്കവരും ശ്രേയാംസ് കുമാർ മാറണെമന്ന നിലപാടുള്ളവരാണ്. കഷ്ടിച്ച് ഒരുവർഷം കൂടിയാണ് ശ്രേയാംസിന് എം.പി സ്ഥാനത്ത് തുടരാൻ കാലാവധിയുള്ളത്. ഇപ്പോൾ മറ്റു ചെറുകക്ഷികളെപ്പോലെ മന്ത്രി സ്ഥാനത്തിനു വാശിപിടിച്ചാൽ രണ്ടര വർഷം കെ.പി. മോഹനന് മന്ത്രിയാവാമെങ്കിലും സി.പി.എം വീണ്ടും രാജ്യസഭ സീറ്റ് നൽകില്ല. ഇതു മുൻകൂട്ടിക്കണ്ടാണ് മന്ത്രിസ്ഥാനത്തിന് പ്രസിഡൻറ് ശക്തമായ നിലപാട് സ്വീകരിക്കാത്തതെന്നാണ് വിമർശനം. സി.പി.എം നേതൃത്വവുമായി ഇക്കാര്യത്തിൽ ധാരണയുണ്ടാക്കിയതിനാലാണ് മുഖ്യമന്ത്രി വീണ്ടും ജെ.ഡി.എസുമായുള്ള ലയനവാദം ഉയർത്തുന്നതെന്നും ദേശീയതലത്തിൽ രണ്ടു പാർട്ടിയായതിനാൽ ലയിച്ചാൽ പാർട്ടിയുടെ എം.പിയും എം.എൽ.എയും അയോഗ്യരാവുന്നതടക്കം പ്രതിസന്ധി വരുമെന്നത് മുഖ്യമന്ത്രിയെ നേരത്തേ ബോധ്യപ്പെടുത്തിയതാെണന്നും നേതാക്കൾ പറയുന്നു.
യു.ഡി.എഫിലായപ്പോൾ എൽ.ജെ.ഡി ഏഴ് നിയമസഭ സീറ്റിലും പാലക്കാട് പാർലമെൻറ് മണ്ഡലത്തിലും മത്സരിക്കുകയും ഒരു രാജ്യസഭ എം.പി സ്ഥാനവും ഏഴ് ബോർഡ് കോർപറേഷൻ ചെയർമാൻ പദവിയും 66 ബോർഡ് മെംബർ സ്ഥാനവും ലഭിക്കുകയുമുണ്ടായി. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനുമായി മുന്നണിമാറ്റത്തിന് മുേമ്പ ശ്രേയാംസ്കുമാർ നടത്തിയ ചർച്ചയിൽ, ഈ സ്റ്റാറ്റസ്കോ നിലനിർത്തി എൽ.ഡി.എഫിലെ മൂന്നാമത്തെ പാർട്ടിയാക്കുെമന്നാണ് അറിയിച്ചത്. തുടർന്നാണ് മുന്നണിമാറ്റം പാർട്ടി സംസ്ഥാന നേതൃത്വം അംഗീകരിച്ചത്. എന്നാൽ, പാർലമെൻറ് സീറ്റ് നിഷേധിച്ചതിനുപിന്നാലെ നിയമസഭ െതരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിൽ ഒതുക്കുകയും ചെയ്തു. ഇതെല്ലാം പ്രസിഡൻറിെൻറ പിടിപ്പുകേടാണെന്നും പാർട്ടിയിൽ വിമർശനമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.