Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശത്തുനിന്ന്​...

വിദേശത്തുനിന്ന്​ എത്തുന്നവർക്ക്​ വിമാനത്താവളത്തിൽ നിർബന്ധിത കോവിഡ്​ പരിശോധന

text_fields
bookmark_border
compulsery covid test in airport
cancel

നെടുമ്പാശ്ശേരി: ഗൾഫ്​ രാജ്യങ്ങളിൽനിന്നും ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽനിന്നും വരുന്നവർക്ക്​ കോവിഡ്​ ഇല്ലെന്ന്​ ഉറപ്പുവരുത്താൻ വിമാനത്താവളത്തിൽ നിർബന്ധിത ആർ.ടി.പി.സി.ആർ പരിശോധന തുടങ്ങി. 72 മണിക്കൂർ മുമ്പ് പരിശോധിച്ചതാണെന്നും വീണ്ടും പരിശോധനക്ക്​ തയാറല്ലെന്നും ചിലർ വാദിച്ചു.

എന്നാൽ, വിദേശത്തേക്കുതന്നെ തിരിച്ചയക്കുമെന്ന് അധികൃതർ കർശന നിലപാട്​ എടുത്തതോടെ ഇവർ പരിശോധനക്ക്​ സന്നദ്ധരായി. ഷാർജയിൽനിന്ന്​ എത്തിയ ചിലരാണ് വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കിയതിനെതിരെ പ്രതികരിച്ചത്.

1700 രൂപയാണ് പരിശോധനഫീസ്. 20 കൗണ്ടർ ഇതിനായുണ്ട്. സാമ്പിൾ ശേഖരിച്ചശേഷം യാത്രക്കാരെ വിട്ടയക്കും. എട്ട് മണിക്കൂറിന്​ ശേഷം ഫലം ഫോണിൽ അറിയിക്കുകയാണ്‌ ചെയ്യുന്നത്.മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്ന്​ എത്തുന്നവർ 72 മണിക്കൂർ മുമ്പ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് കാണിച്ചാൽ അവർക്ക് വീണ്ടും പരിശോധനയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airport​Covid 19rtpcr
News Summary - compulsery covid test in airport
Next Story