സർക്കാർ ജോലിക്ക് വേണം, കമ്പ്യൂട്ടർ പ്രാവീണ്യം
text_fieldsതിരുവനന്തപുരം: സേവനങ്ങളും നടപടികളും കമ്പ്യൂട്ടർ സംവിധാനത്തിലേക്ക് മാറുന്ന സാഹചര്യത്തിൽ സർക്കാർ-പൊതുമേഖല നിയമനങ്ങൾക്ക് വിവരസാേങ്കതിക വിദ്യ(െഎ.ടി)യിലെ പ്രാവീണ്യം ബാധകമാക്കുന്നു. ഭാവി നിയമനങ്ങളിൽ അടിസ്ഥാന കമ്പ്യൂട്ടർ- ഒാൺലൈൻ പരിജ്ഞാനം ഉറപ്പുനൽകുന്ന സർട്ടിഫിക്കറ്റ് കോഴ്സ് നിർബന്ധമാക്കാമെന്ന വിദഗ്ദസമിതി റിപ്പോർട്ടിെൻറ പശ്ചാത്തലത്തിലാണ് തീരുമാനം.
ഒരു മാസത്തിനകം സിലബസ് തയാറാക്കുന്നതിന് െഎ.ടി സെക്രട്ടറി കൺവീനറായ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു. പൊതുഭരണം, ഭരണപരിഷ്കാരം, ഉന്നത വിദ്യാഭ്യാസം വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
സി-ഡാക്, ഡി-ഡിറ്റ്, കെൽട്രോൺ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന കോഴ്സുകളിൽ സർക്കാർ നിയമനങ്ങൾക്ക് ബാധകമാക്കാവുന്നവ പരിശോധിക്കാനാണ് വിദഗ്ദസമിതിയെ നിയോഗിച്ചത്. പലതരം കോഴ്സുകളായതിനാൽ, അവരുടെ ഉള്ളടക്കം പരിഗണിക്കാമെന്നായിരുന്നു ശിപാർശ. ഇൗ സാഹചര്യത്തിലാണ് ഇ-ഒാഫിസ് സംവിധാനം കാര്യക്ഷമമാക്കാൻ കഴിയുംവിധം കോഴ്സ് തയാറാക്കാൻ കമ്മിറ്റിയെ നിയമിച്ചത്.
120 മണിക്കൂർ ദൈർഘ്യമുള്ള സിലബസാണ് പരിഗണിക്കുന്നത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പരീക്ഷ ബോർഡോ സർക്കാറിെൻറ െഎ.ടി സ്ഥാപനങ്ങളോ പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകും. ഇൗ സർട്ടിഫിക്കറ്റാണ് നിയമനങ്ങൾക്ക് ബാധകമാക്കുക.
െഎ.ടി വിഷയം സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായതിനാൽ പത്താം ക്ലാസ് പാസാകുന്നവർക്കെല്ലാം െഎ.ടി പരിജ്ഞാനമുണ്ടെന്നാണ് വിലയിരുത്തൽ. വിവരസാേങ്കതികവിദ്യയിൽ പ്രാവീണ്യമില്ലാത്തവരുടെ അഭാവംമൂലം ഐ.ടി പദ്ധതികൾ നടപ്പാക്കാൻ പുറത്തെ ഏജൻസികളെ സമീപിക്കേണ്ട സ്ഥിതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.