Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോംറേഡ്​...

കോംറേഡ്​ ചോദിക്കുന്നു, ബ്രി​ട്ടോ ഇ​ല്ലാതെ ഞാനെന്തിനാ വരുന്നത്​...

text_fields
bookmark_border
കോംറേഡ്​ ചോദിക്കുന്നു, ബ്രി​ട്ടോ ഇ​ല്ലാതെ ഞാനെന്തിനാ വരുന്നത്​...
cancel
camera_alt

സൈമൺ ബ്രി​ട്ടോ,  സൈമൺ ബ്രി​ട്ടോയുടെ വീൽ​െചയറിനരികെ അർജുൻദാസ്​ (ഫയൽ ചി​​ത്രം)

തൃശൂർ: സൈമൺ ബ്രി​ട്ടോയുടെ ഒരു ഓർമദിനംകൂടിയെത്തു​േമ്പാൾ സഖാവി​െൻറ നിറസ്​മരണയിൽ കേരളം മനസ്സിൽ നിറച്ചൊരാൾ​ ബിഹാറിലെ പട്​നയിലുണ്ട്​. ഏഴുവർഷം സൈമൺ ബ്രി​ട്ടോയുടെ സഹായിയായിരുന്ന കോംറേഡ്​ എന്ന്​ എല്ലാവരും വിളിക്കുന്ന​ അർജുൻദാസ്​.

'ബ്രി​ട്ടോയുടെ മരണശേഷം കോംറേഡ്​ ഇപ്പോൾ എവിടെയാണ്​?', രണ്ടുവർഷം പിന്നിടു​േമ്പാൾ ഈ ചോദ്യം സൈമൺ ബ്രി​​ട്ടോയുടെ ഭാര്യ സീന ഭാസ്​കറി​െൻറ ചെവിയിൽ ഇടക്കിടെ പതിയുന്നുണ്ട്​. ''കോംറേഡിനെ കൂടെനിർത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്​. ബ്രി​ട്ടോയുടെ മരണശേഷം വരുമാനം വിഷയമായി. പിന്നീട്​ ഒന്നുരണ്ടിടത്ത്​ ​ജോലി ശരിയാക്കിയെങ്കിലും കോംറേഡ്​ തിരിച്ചുവന്നു. ആയിടക്കാണ്​ ഡൽഹിയിലേക്ക്​ താമസംമാറ്റാൻ തീരുമാനിച്ചത്​. അങ്ങനെ കുറച്ചുകാലം നാട്ടിൽ പോയിനിൽക്കാൻ പറഞ്ഞയക്കുകയായിരുന്നു. അ​ദ്ദേഹവുമായി ബന്ധപ്പെടാറുണ്ട്​.'' -സൈമൺ ബ്രി​ട്ടോയുടെ ഭാര്യ സീന 'മാധ്യമ'ത്തോട്​ പറഞ്ഞു.

''ഞാൻ ഇവിടെയുണ്ട്​. പട്​​നയിൽനിന്ന്​ 30 കിലോമീറ്റർ അകലെ മാധവ്​പുർ മനേറിനടുത്ത ഗ്രാമത്തിൽ'' -ടെലിഫോണിൽ ബന്ധപ്പെട്ടപ്പോൾ കോംറേഡ്​ ​'മാധ്യമ'ത്തോട്​ പ്രതികരിച്ചു. 'കേരളത്തിൽനിന്ന്​ വന്നതിൽപിന്നെ പണിയൊന്നും കിട്ടിയില്ല. ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിൽ കഷ്​ടപ്പാടാണ്​. രണ്ട്​ ആൺമക്കൾക്കും കാര്യമായ വരുമാനമില്ല. മകൾക്ക്​ വിവാഹപ്രായമായി. സീനയുടെ സാമ്പത്തികസഹായം എത്തുന്നുണ്ട്​'' -അർജുൻദാസ്​ പറഞ്ഞു.

ദേശാഭിമാനിയിൽ ജോലിയിലിരിക്കെ ബ്രി​ട്ടോയുടെ സഹായി താനായിരുന്നുവെന്ന് സീന പറഞ്ഞു. 'മകൾ ഉണ്ടായതോടെയാണ്​ ബ്രി​ട്ടോക്ക്​ സഹായിവേണമെന്ന​ ചിന്ത വന്നത്​. ഇക്കാര്യമറിഞ്ഞ പട്​​നയിലെ പഴയ എസ്​.എഫ്.ഐ സുഹൃത്ത്​ രബീന്ദ്ര പ്രസാദാണ്​ അർജുൻദാസി​െന പറഞ്ഞയച്ചത്​. ആദിവസം ഓർമയുണ്ട്​. ഫോൺ വന്നതനുസരിച്ച്​ എറണാകുളത്തെ റെയിൽവേ സ്​റ്റേഷനിലെത്തിയപ്പോൾ കണ്ടത്​ ഒരു കുപ്പിവെള്ളം മാത്രം കൈയിൽ കരുതിയ കീറിയ പാൻറുമണിഞ്ഞ മെലിഞ്ഞ ഒരു മനുഷ്യനെയാണ്​. കണ്ടപ്പോൾതന്നെ അയാൾ പറഞ്ഞു -''ലാൽ സലാം''- സീന പറഞ്ഞു.

പട്​നയിലെ മാധവ്​പൂർ മനേർ സി.പി.എം ബ്രാഞ്ച്​ കമ്മിറ്റി സെ​ക്രട്ടറിയായിരുന്നു അർജുൻദാസ്​. പിന്നീട്​ ബ്രി​ട്ടോയുടെ കൂടെ ഭാരതപര്യടനം നടത്തിയ അവിസ്​മരണീയ ഓർമകളുണ്ട്​ ഇപ്പോൾ അർജുൻദാസി​െൻറ​ കൂട്ടിന്​. 2018ൽ അർജുൻദാസി​െൻറ പിതാവ്​ മരി​ച്ചപ്പോൾ സീനയും മകളും പട്​നയിലെത്തി മടങ്ങവേയായിരുന്നു തൃശൂരിൽ വെച്ചുള്ള ബ്രി​ട്ടോയുടെ മരണം. അതോടെ അർജുൻദാസും സീനയോടൊപ്പം എറണാകുളത്തെ വസതിയിലെത്തിയിരുന്നു. മാസങ്ങൾക്കുശേഷം വീണ്ടും തിരിച്ചുവരാമെന്ന പ്രതീക്ഷയിലായിരുന്നു അർജുൻദാസ്​ സ്വന്തം നാട്ടിലേക്ക്​ തിരിച്ചത്​.

'വീണ്ടും കേരളത്തിൽ വരണമെന്ന്​ തോന്നാറുണ്ട്​... പക്ഷേ, കോംറേഡ്​ ബ്രി​ട്ടോ ഇ​ല്ലാതെ ഞാനെന്തിനാ വരുന്നത്​'' -അർജുൻദാസ്​​ ചോദിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Simon BritoSimon Brito remembrance
News Summary - Comrade asks, why am I coming without Brito
Next Story