കോവിഡ് കണക്കിൽ ആശങ്കയും ആശയക്കുഴപ്പവും
text_fieldsകൊച്ചി: പരിശോധനകൾ കുറച്ചതോടെ കോവിഡ് പ്രതിദിന കണക്കിൽ ആശങ്കയും ആശയക്കുഴപ്പവും. പരിശോധനകളിൽ വരുന്ന ഏറ്റക്കുറച്ചിൽ സംസ്ഥാനത്ത് വലിയരീതിയിൽ രോഗവ്യാപനം ഉണ്ടാക്കുെന്നന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
രോഗവ്യാപനം നിയന്ത്രണവിധേയമാക്കിയ പല സ്ഥലത്തും വീണ്ടും കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യവുമുണ്ട്. ഇപ്പോൾ നടക്കുന്ന പരിശോധനകളിൽ വലിയൊരു ശതമാനം സാമ്പിളുകളും ചികിത്സയിൽ കഴിയുന്നവരിലെ രോഗമുക്തി നിശ്ചയിക്കാനുള്ള ആവർത്തന പരിശോധനക്ക് ഉപയോഗിക്കുകയുമാണ്.
സർക്കാർ കണക്ക് അനുസരിച്ച് കഴിഞ്ഞ ഒരാഴ്ചക്കിടെ 15,000 വരെ ആൻറിജൻ പരിശോധന കുറെച്ചന്നാണ് വ്യക്തമാകുന്നത്. ആർ.ടി.പി.സി.ആർ പരിശോധനയിൽ 10,000 വരെ കുറവുണ്ട്. ഒാരോ പ്രദേശത്തും 50 ആൻറിജൻ പരിശോധന വീതം നടത്തിയിരുന്നത് 30ൽ നിർത്താനാണ് ഫീൽഡുതലത്തിൽ നൽകിയിരിക്കുന്ന നിർദേശമെന്നും അറിയുന്നു. രോഗവ്യാപനം കൂടുതലുള്ള ക്ലസ്റ്ററുകളിൽനിന്ന് ഒരുമിച്ച് സാമ്പിൾ ശേഖരിച്ച് നടത്തുന്ന പരിശോധനയും കുറച്ചു.
പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയർന്നതും കോവിഡ് കണക്കിൽ ദേശീയതലത്തിൽ കേരളം ഒന്നാമതെത്തിയതും വീഴ്ചയായെന്ന നിഗമനത്തിെൻറ അടിസ്ഥാനത്തിലാണ് ഇൗ തന്ത്രമെന്ന് ആരോപണമുണ്ട്. ഈ മാസം 10നുശേഷം വലിയ കുറവാണ് പരിശോധനകളിൽ സംഭവിച്ചത്.
ഈ മാസം 11ന് 61,623 പരിശോധന നടന്നപ്പോൾ 9347 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 8924 പേര് രോഗമുക്തി നേടുകയും ചെയ്തു. ഈ മാസം 12 ആയപ്പോേഴക്കും 38,259ലേക്ക് പരിശോധന കുറച്ചു. അന്ന് 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 7836 പേര് രോഗമുക്തരാവുകയും ചെയ്തു. 13ാം തീയതി ആയപ്പോൾ പരിശോധന 48,253 ആയി. 8764 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഈ മാസം 14ന് 50,056 പരിശോധന നടത്തിയതിൽ ആവർത്തന പരിശോധനയാണ് ഏറെയും നടന്നത്. അന്ന് 6244 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 7792 പേർ രോഗമുക്തരാവുകയും ചെയ്തു. 15, 16 തീയതികളിലും സമാനരീതിയിലായിരുന്നു പരിേശാധന നടന്നത്.
പരിശോധന കുറച്ചതിനാൽ പലർക്കും ടെസ്റ്റിന് അവസരം കിട്ടാതെവരുന്നു. ഇത് രോഗവ്യാപനം കൂടാൻ ഇടവരുത്തുമെന്നും അത് കുറക്കുക എന്നതാണ് പ്രധാനമെന്നും ഡോക്ടർമാരും പറയുന്നു. വ്യാപനം അതിവേഗം നിയന്ത്രിക്കണമെങ്കിൽ ഒരുലക്ഷത്തിലേക്ക് പരിശോധനകളുടെ എണ്ണം ഉയർത്തണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.