ഫ്രാങ്കോ കേസ് വിധി ആശങ്കയുണ്ടാക്കുന്നത് -വനിത കമീഷൻ
text_fieldsകോഴിക്കോട്: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ കോടതിവിധി ആശങ്കയുണ്ടാക്കുന്നതാണെന്ന് വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കന്യാസ്ത്രീ മഠങ്ങളിലും മറ്റും നടക്കുന്ന പീഡനവുമായി ബന്ധപ്പെട്ട കേസിൽ അപ്രതീക്ഷിത വിധിയാണിത്. കേസിന്റെ തുടക്കം മുതൽ പൊലീസും പ്രോസിക്യൂഷനും നല്ല ഇടപെടലാണ് നടത്തിയത്. എങ്ങനെയാണ് കുറ്റമുക്തനാക്കപ്പെട്ടതെന്ന് വിധി പഠിച്ചശേഷമേ പറയാനാകൂ. അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ പറഞ്ഞിട്ടുണ്ട്. പീഡന കേസുകളിൽ പരാതിപ്പെടുന്നവർക്ക് നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
എം.എസ്.എഫിലെ വനിത വിഭാഗമായ ഹരിതയുടെ പരാതിയെ പിന്തുണച്ചവർക്കെതിരെ നടപടി എടുത്തത് തെറ്റായ പ്രവണതയാണ്. ഇത്തരം സ്ത്രീവിരുദ്ധ സമീപനങ്ങൾക്കെതിരെ സ്ത്രീകൾതന്നെ മുന്നോട്ടുവരണമെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.