കേരളത്തിൽ കോവിഡ് വ്യാപനം കുറയാത്തത് ആശങ്കയുയർത്തുന്നു –വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിയന്ത്രണവിധേയമായിട്ടും കേരളത്തിൽ കോവിഡ് വ്യാപനത്തിൽ കുറവില്ലാത്തത് ആശങ്ക ജനിപ്പിക്കുന്നതാണെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് കോവിഡിനെ നിലംപരിശാക്കിയെന്നാണ് പി.ആർ ഏജൻസികളെ കൂട്ടുപിടിച്ച് സർക്കാർ നടത്തിയ പ്രചാരണം.
നിലവിലെ കോവിഡ് കണക്കുകൾ പരിശോധിച്ചാൽ രാജ്യത്തെ 40 ശതമാനം കോവിഡ് ബാധിതരും കേരളത്തിലാണ്. കോവിഡ് പ്രതിരോധത്തിൽ സർക്കാറിന് സംഭവിച്ച വലിയ വീഴ്ച പ്രതിപക്ഷംപോലും ചൂണ്ടിക്കാണിച്ചില്ല. ആരോഗ്യമന്ത്രിക്ക് മാഗസിനുകളുടെ കവർ പേജ് ആകാനാണ് താൽപര്യം.
സ്വർണക്കടത്ത് കേസ് അന്വേഷണത്തിെൻറ എല്ലാ ഘട്ടത്തിലും യു.എ.ഇ നല്ലരീതിയിൽ സഹകരിച്ചിട്ടുണ്ട്. കേസിൽ പങ്കുണ്ടെന്ന് ആരോപിക്കുന്ന യു.എ.ഇ അറ്റാെഷയെ കൊണ്ടുവരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഏജൻസികളാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.