പരിസ്ഥിതിലോല മേഖല: വിധിയിൽ ആശങ്ക
text_fieldsതിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയില്‍ ഒരുകിലോമീറ്ററിനുള്ളിൽ വികസന - നിര്‍മാണ പ്രവര്‍ത്തനങ്ങൾ വിലക്കിയ സുപ്രീംകോടതി വിധിയില്‍ കേരളത്തിലും കടുത്ത ആശങ്ക. സംരക്ഷിത വനാതിര്‍ത്തിക്ക് സമീപമുള്ള ചെറുപട്ടണങ്ങളെ കോടതി വിധി ബാധിച്ചേക്കുമോയെന്ന പ്രശ്നമാണ് പ്രധാനമായും പങ്കുവെക്കപ്പെടുന്നത്. സംസ്ഥാനത്ത് തേക്കടി, ബത്തേരി തുടങ്ങിയ പട്ടണ മേഖലകളിലുള്ളവരാണ് ആശയക്കുഴപ്പത്തിലായത്. തലസ്ഥാന ജില്ലയിൽ പേപ്പാറ, നെയ്യാർഡാം മേഖലകളിലുള്ളവരും ഇതേ അവസ്ഥയിലാണ്.
എന്നാൽ അവർക്ക് നിലവിൽ ദൂരപരിധി നിശ്ചയിച്ചിട്ടില്ലാതിനാൽ പ്രശ്നമില്ലെന്നാണ് സർക്കാറിന് പ്രാഥമികമായി ലഭിച്ച നിയമോപദേശം. കോടതിവിധി കേരളത്തേക്കാള്‍ പ്രതികൂലമായി ബാധിക്കുക വടക്കുകിഴക്കന്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയാണെന്ന അഭിപ്രായവും ശക്തമാണ്. മിക്ക സംസ്ഥാനങ്ങളെയും ബാധിക്കുന്ന പ്രശ്നമായതിനാല്‍ കേന്ദ്രം തന്നെ ഇക്കാര്യത്തില്‍ നിലപാടെടുക്കാനും സാധ്യതയുണ്ട്. കേരളത്തി
െൻറ സാഹചര്യത്തില്‍ നിലവിലുള്ള നിര്‍മാണങ്ങളെ ബാധിക്കാത്തതരത്തിലുള്ള നിലപാടാവും സര്‍ക്കാര്‍ സ്വീകരിക്കുക എന്നാണ് അറിയുന്നത്. അതേസമയം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളവും റിപ്പോര്‍ട്ട് നൽകും.
ജനവാസ മേഖലകള്‍ അതേപടി നിലനിര്‍ത്തണമെന്ന നിലപാട് വ്യക്തമാക്കുന്നതാവും സംസ്ഥാനത്തിെൻറ നിലപാട്. കേസില്‍ കക്ഷിചേരേണ്ട സാഹചര്യമുണ്ടെങ്കില്‍ അതും പരിഗണിക്കും.
കോടതി വിധി പഠിച്ചശേഷം റിപ്പോര്‍ട്ട് തയാറാക്കാന്‍ വനം മേധാവിയോട് മന്ത്രി എ.കെ. ശശീന്ദ്രന് ആവശ്യപ്പെട്ടിട്ടുണ്ട്. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിലവിലുള്ള നിര്‍മിതികളെക്കുറിച്ച് മൂന്നുമാസത്തിനകം വനം അധികൃതര്‍ റിപ്പോര്‍ട്ട് നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
പരിസ്ഥിതിലോല മേഖലയില്‍ പുതിയ നിര്‍മാണങ്ങള്‍ക്ക് അനുമതി നൽകുന്നതിലും ഖനനാനുമതിയിലും കോടതിവിധി പാലിക്കേണ്ടിവരുമെന്നും കരുതുന്നു. നിലവില്‍ സുപ്രീംകോടതിയിലെ കേസില്‍ കേരളം കക്ഷിയല്ല. ആവശ്യമുണ്ടെന്ന് കണ്ടാല്‍ കോടതി അനുമതിയോടെ മാത്രമാകും കക്ഷിയാവുന്ന കാര്യം തീരുമാനിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.