കോവിഡ് മാനദണ്ഡം പാലിക്കുന്നതിന് പരിമിതി; പ്ലസ് ടു പ്രായോഗിക പരീക്ഷ നടത്തിപ്പിൽ ആശങ്ക
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ ഏപ്രിൽ 28ന് രണ്ടാംവർഷ ഹയർ സെക്കൻഡറി പ്രായോഗികപരീക്ഷകൾ ആരംഭിക്കുന്നതിൽ വ്യാപക ആശങ്ക. കൃത്യമായ മാനദണ്ഡങ്ങളോടെ തിയറിപരീക്ഷകൾ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുേമ്പാഴും പ്രായോഗികപരീക്ഷകൾക്ക് ഇത് പാലിക്കാനാകില്ലെന്ന ആശങ്കയുണ്ട്. പരീക്ഷകളിൽ ഒരേ രാസവസ്തുക്കളും മൈക്രോസ്കോപ്പ് പോലുള്ള ഉപകരണങ്ങളും നിരവധി പേർ കൈകാര്യം ചെയ്യേണ്ടി വരും. കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും മറ്റു വിലപിടിപ്പുള്ള ലാബ് ഉപകരണങ്ങളും തുടർച്ചയായി സാനിറ്റൈസ് ചെയ്യുക സാധ്യമല്ല.
വിവിധ ബാച്ചുകളിലായി പ്രായോഗികപരീക്ഷക്ക് എത്തുന്ന വിദ്യാർഥികൾ തൊട്ടുമുമ്പത്തെ ബാച്ചിലുള്ളവർ ഉപയോഗിച്ച പരീക്ഷണസാമഗ്രികൾ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടാകും. മിക്ക സർക്കാർവിദ്യാലയങ്ങളിലും മതിയായ ലാബ് സൗകര്യങ്ങളില്ലാത്തതിനാൽ സാമൂഹിക അകലം പാലിച്ചുള്ള പരീക്ഷയും വെല്ലുവിളിയാണ്. കെമിസ്ട്രിയിൽ വിദ്യാർഥികൾ വായ് ഉപയോഗിച്ചുപോലും രാസവസ്തുക്കൾ വലിച്ചെടുത്ത് (പിപ്പെറ്റ്) പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്.
പ്രായോഗികപരീക്ഷകൾ മേയ് പകുതിവരെയെങ്കിലും നീളും. സി.പി.െഎ അനുകൂല അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു ഉൾപ്പെടെ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ മാറ്റണം എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. മേയിൽ നടത്താൻ നിശ്ചയിച്ച എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളും മാറ്റണമെന്ന് പ്രസിഡൻറ് എൻ. ശ്രീകുമാറും ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണനും ഡയറക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കോവിഡ് പശ്ചാത്തലത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾ ഇേൻറണൽ പരീക്ഷകളാക്കി നടത്തുകയോ മാറ്റിെവക്കുകയോ ചെയ്യണമെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ആർ. അരുൺകുമാർ, അനിൽ എം. ജോർജ് എന്നിവർ ആവശ്യപ്പെട്ടു. പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെക്കണമെന്ന് എച്ച്.എസ്.എസ്.ടി.എ ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് ആവശ്യപ്പെട്ടു.
'പ്ലസ്ടു പ്രാക്ടിക്കൽ നടത്തരുത്'
കോഴിക്കോട്: കോവിഡ് വ്യാപിക്കുേമ്പാഴും ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിെൻറ നീക്കത്തിനെതിര ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്.എസ്.എസ്.ടി.എ) . ഓരോ ദിവസവും കണ്ടെയ്ൻമെൻറ് സോണുകളും കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തുമ്പോഴും പ്രാക്ടിക്കൽ പരീക്ഷകൾ പതിവു രീതിയിൽ തന്നെ തുടങ്ങാനാണ് നീക്കമെന്ന് സംഘടന ആരോപിച്ചു. പ്രാക്ടിക്കൽ പരീക്ഷകൾ തീരുന്നതിന് പിന്നാലെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തി മാർക്കുകൾ അപ്ലോഡ് ചെയ്യണമെന്നതും അപ്രായോഗികമാവും.അധ്യാപക സംഘടനകളുമായി ചർച്ച നടത്തി അനുയോജ്യമായ തീരുമാനമെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറാവണമെന്ന് എച്ച്.എസ്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.