കോവിഡ് രണ്ടാം വരവിൽ ആശങ്ക: പ്രചാരണ പരിപാടികളിൽ മാറ്റംവരുത്തി സ്ഥാനാർഥികൾ
text_fieldsകൊച്ചി: കോവിഡിെൻറ രണ്ടാം വരവിൽ ആശങ്കയോടെ സ്ഥാനാർഥികളും പാർട്ടികളും. പ്രചാരണം അവസാനിക്കാനിരിക്കെ ആൾക്കൂട്ടവും വോട്ടുതേടലും മൂലമുണ്ടാകുന്ന രോഗസാധ്യതെയക്കാൾ കൂടുതൽ വോട്ടർമാർ പോളിങ് ബൂത്തിൽ എത്താതിരിക്കുമോയെന്ന ആശങ്കയാണ് രാഷ്ട്രീയനേതൃത്വത്തെ വലക്കുന്നത്. ഇത് മറികടക്കാൻ ചിലയിടങ്ങളിൽ സ്ഥാനാർഥികളും ചുക്കാൻപിടിക്കുന്നവരും സ്വമേധയാ പ്രചാരണ പരിപാടികളിൽ മാറ്റംവരുത്തിയിട്ടുണ്ട്.
പ്രവർത്തകർ ഒരിടത്ത് േകന്ദ്രീകരിച്ച് നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾ ഉപേക്ഷിച്ചാണ് ചില സ്ഥാനാർഥികൾ സാഹചര്യം നേരിടാനൊരുങ്ങുന്നത്. െവള്ളിയാഴ്ചയും വരുംദിവസങ്ങളിലും ഇത്തരം പ്രചാരണ പ്രവർത്തനങ്ങൾ തീരുമാനിച്ചിരുന്ന ചിലയിടങ്ങളിൽ അത് വേണ്ടെന്നുവെച്ചു. ഒരിടത്ത് കേന്ദ്രീകരിച്ച് നടത്താനിരുന്ന ബൈക്ക് റാലികൾ, വനിത-കർഷക-തൊഴിലാളി-വിദ്യാർഥി സംഗമങ്ങൾ, റോഡ് ഷോകൾ, കലാപരിപാടികൾ തുടങ്ങിയവ മാറ്റിയിട്ടുണ്ട്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച സമയത്ത് പ്രാദേശികകേന്ദ്രങ്ങളിൽ ഇവയിൽ ചിലതൊക്കെ മുടക്കമില്ലാതെ നടത്താനും തീരുമാനമുണ്ട്. പെസഹവ്യാഴം, ദുഃഖവെള്ളി തുടങ്ങിയ അവധി ദിവസങ്ങളായിരുന്നതിനാൽ മധ്യകേരളത്തിലെ പല മണ്ഡലത്തിലും വാഹനപ്രചാരണം നടക്കുന്നില്ല. വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണങ്ങളിലാണ് സ്ഥാനാർഥികൾ. അതിനാൽ കോവിഡ് വർധന കണക്കിലെടുത്തുള്ള പ്രത്യേക മാറ്റങ്ങൾ വേണ്ടതില്ലെന്ന് കരുതുന്നവരുമുണ്ട്. നിയന്ത്രണങ്ങളും നിർദേശങ്ങളും തെരഞ്ഞെടുപ്പ് കമീഷനിൽനിന്ന് ഉണ്ടാകുേമ്പാൾ പരിഗണിക്കാമെന്നാണ് ഇവരുെട നിലപാട്.ഞായറാഴ്ചത്തെ കൊട്ടിക്കലാശത്തെയും കോവിഡ് ആശങ്ക ബാധിച്ചിട്ടുണ്ട്. കേന്ദ്രീകൃതമായി നടത്താനിരിക്കുന്ന കൊട്ടിക്കലാശങ്ങൾ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് സ്ഥാനാർഥികളിൽ പലരും.
പ്രാദേശികമായി മാത്രം കൊട്ടിക്കലാശങ്ങൾ സംഘടിപ്പിക്കാനും ആലോചിക്കുന്നു. വോട്ടർമാെര പരമാവധി ബൂത്തിലെത്തിക്കാൻ എന്ത് ചെയ്യണമെന്നതാണ് സ്ഥാനാർഥികളെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. ആയിരത്തിൽ കൂടുതൽ വോട്ടർമാരുള്ളിടങ്ങളിൽ രണ്ട് ബൂത്ത് വീതമുണ്ടാകും. ഇക്കാര്യം വോട്ടർമാരെ ബോധ്യപ്പെടുത്തും. തിരക്ക് ഒഴിവാക്കാൻ സമയം ക്രമീകരിച്ച് വോട്ടർമാരെ ബൂത്തിലെത്തിക്കാനും ആലോചിക്കുന്നുണ്ട്. എന്നിട്ടും വരാൻ തയാറാകാത്തവർക്ക് പ്രത്യേക സുരക്ഷ ഉറപ്പുവരുത്തി ബൂത്തിലെത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും രാഷ്ട്രീയകക്ഷികൾ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷെൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്ന തീരുമാനങ്ങളെയും രാഷ്ട്രീയകക്ഷികൾ ഉറ്റുനോക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.