Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 7:41 PM IST Updated On
date_range 19 Dec 2021 7:41 PM ISTരാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിൽ ആശങ്ക, പ്രതിപക്ഷത്തിേന്റത് കൊലപാതകികളെ പിന്തുണക്കുന്ന സമീപനം -കാനം
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിൽ ആശങ്കയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞദിവസം ആലപ്പുഴയിലുണ്ടായ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങള്‍ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
പരസ്പരം പോരടിക്കുന്ന രണ്ടു വര്‍ഗീയ കക്ഷികളാണ് കൊലപാതകങ്ങള്‍ക്കുപിന്നില്‍. ഈ അവസരത്തിലും സര്‍ക്കാറിനെ കുറ്റം പറഞ്ഞ് കൊലപാതകം നടത്തിയവര്‍ക്ക് പിന്തുണയേകുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നത് വേദനജനകമാണ്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് രംഗത്തുവരണമെന്നും കാനം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story