കൺസഷൻ: ബസുകളിൽ മോേട്ടാർവാഹനവകുപ്പ് നിരീക്ഷണം
text_fieldsതിരുവനന്തപുരം: സ്കൂളുകളിലും കോളജുകളിലും ക്ലാസുകൾ ആരംഭിച്ച സാഹചര്യത്തിൽ ബസുകളിൽ വിദ്യാർഥികൾക്ക് കൺസഷൻ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇനി മോേട്ടാർ വാഹനവകുപ്പിെൻറ നിരീക്ഷണം. ഇളവുകൾ അനുവദിക്കാത്തതോ അധികനിരക്ക് ഇൗടാക്കുന്നതോ ആയ ബസുകൾക്കെതിരെ നടപടി സ്വീകരിക്കാനാണ് ഗതാഗതവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡ് ഫെയർ നിലവിലുള്ളതിനാൽ ഇതിന് ആനുപാതികമായി ചിലയിടങ്ങിൽ സ്വകാര്യബസുകൾ വിദ്യാർഥികളുടെ നിരക്കിലും സ്വന്തം നിലക്ക് വർധന വരുത്തിയതായി പരാതികളുയർന്നിട്ടുണ്ട്.
വിദ്യാർഥികളുടെ യാത്രാനിരക്കിൽ മാറ്റമില്ലെന്നും 2020 ജൂൈലയിലെ ഉത്തരവനുസരിച്ചുള്ള ചാർജേ ഇൗടാക്കാവൂവെന്നുമാണ് ഗതാഗത വകുപ്പിെൻറ നിർദേശം. ഇതനുസരിച്ച് 2.5 കിലോമീറ്റർ വരെ ഒരു രൂപയാണ് നിരക്കെങ്കിലും രണ്ട് രൂപ വാങ്ങുന്നുണ്ടെന്നാണ് പരാതി. ഇക്കാര്യം പരിശോധിക്കാൻ ബന്ധപ്പെട്ട ആർ.ടി.ഒകൾക്ക് ഗതാഗത കമീഷണർ നിർദേശം നൽകിയിട്ടുണ്ട്.
നിലവിലെ ഉത്തരവ് പ്രകാരം 7.5 കി. മീറ്റർ വരെ രണ്ടുരൂപയും 12.5 കീ. മീറ്റർ വരെ മൂന്നുരൂപയുമാണ് നിരക്ക്. സർക്കാർ തുറന്നുപ്രവർത്തിക്കാൻ അനുവദിച്ച 10, 12, ഡിഗ്രി അവസാന വർഷം, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രഫഷനൽ കോളജ്, സാങ്കേതിക പരിശീലന വിഭാഗം വിദ്യാർഥികൾക്കാണ് ഇപ്പോൾ ഇളവിന് അർഹതയുണ്ടാവുക.
അതേസമയം വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കുന്നതിൽ വിയോജിപ്പില്ലെന്ന് ബസുടമകൾ പറയുന്നു. ക്ലാസുകൾ ആരംഭിെച്ചങ്കിലും ആദ്യ ദിനങ്ങളിൽ ബസുകെള ആശ്രയിക്കുന്ന വിദ്യാർഥികളുടെ എണ്ണം കുറവാണ്. തിങ്കളാഴ്ച കോളജുകൾ കൂടി തുറന്നിട്ടും വലിയ തിരക്ക് പ്രകടമല്ല.
വരും ദിവസങ്ങളിൽ വിദ്യാർഥികളുടെ എണ്ണം ഉയരാം. ഇത് കൂടി നോക്കിയിേട്ട നഷ്ടമാണോ ലാഭമാണോ എന്ന് പറയാനാകൂ. ഒരു ലിറ്റർ ഡീസലിന് 80 രൂപയാെണന്ന് കൂടി ഒാർക്കണമെന്നും വിദ്യാർഥികളുടെ എണ്ണം കൂടിയാൽ കാര്യങ്ങൾ തങ്ങളുടെ കൈയിൽ നിൽക്കില്ലെന്നും ബസുടമകൾ കൂട്ടിച്ചേർക്കുന്നു.
കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഡിപ്പോകളിലും വിദ്യാർഥികൾക്കുള്ള കൺസഷൻ കൗണ്ടറുകൾ ആരംഭിക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും ചില ഡിപ്പോകളിൽ ഇനിയും തുടങ്ങിയിട്ടില്ല. ബസുകളുടെ കുറവും വിദ്യാർഥികളുടെ യാത്രക്ക് തടസ്സമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.