ഇളവ് ലഭിച്ച തോട്ടഭൂമി: മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിന് അഡ്വ. ജനറലിന്റെ അഭിപ്രായം ആരാഞ്ഞെന്ന് കെ. രാജൻ
text_fieldsകോഴിക്കോട് : ഇളവ് ലഭിച്ച തോട്ടഭൂമി മുറിച്ച് വിറ്റ് തരം മാറ്റിയിട്ടുണ്ടെങ്കിൽ അത് മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിന് നിയമ ഭേദഗതിക്ക് അഡ്വ. ജനറലിന്റെ അഭിപ്രായം ആരാഞ്ഞെന്ന് മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. നിലവിലുള്ള മിച്ചഭൂമി കേസുകൾ പുനരാരംഭിച്ച് ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് വലിയ കാലതാമസവും തടസങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിൽ തരം മാറ്റിയ ഭൂമി സർക്കാരിൽ നിക്ഷിപ്തമാകും എന്ന വ്യവസ്ഥയോടെ നിയമ ഭേദഗതിക്ക് 2019-ൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
എന്നാൽ ഈ ഭേദഗതി സംബന്ധിച്ച് അഡ്വ. ജനറലിന്റെ അഭിപ്രായം ആരാഞ്ഞിരിക്കുകയാണ്. തോട്ടഭൂമി മുറിച്ച് വിറ്റ് തരം മാറ്റിയിട്ടുണ്ടെങ്കിൽ അത് മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിന് നിലവിലെ കേരള ഭൂപരിഷ്കരണ നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ട്. നിയമത്തിലെ വകുപ്പ് 87(ഒന്ന് ) വിശദീകരണത്തിൽ ഇക്കാര്യം രേഖപ്പെടുത്തിയട്ടുണ്ട്. ഇളവ് ലഭിച്ച ഭൂമി തരം മാറ്റിയാൽ ഇളവ് ഇല്ലാതാകും. നിയമപ്രകാരം ഇളവ് ലഭിച്ച വ്യക്തി ആർജിച്ച ഭൂമിയായി കണക്കാക്കി മിച്ചഭൂമി കേസ് പുനരാരംഭിക്കേണ്ടതാണെന്നാണ് നിയമമെന്നും ഐ.സി. ബാലകൃഷ്ണന് നിയമസഭയിൽ രേഖാമൂലം മന്ത്രി മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.