കാത്തിരുന്ന് പ്രായപരിധി കവിഞ്ഞവർക്ക് ഇളവ്; അധ്യാപക ബാങ്ക് പുതുക്കും
text_fieldsതിരുവനന്തപുരം: എയ്ഡഡ് സ്കൂളിൽ നിയമിക്കപ്പെടുന്ന സമയത്ത് പ്രായപരിധി കവിയാത്തവരും എന്നാൽ, ഇപ്പോൾ പ്രായപരിധി കവിഞ്ഞവരുമായ നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകർക്ക് ഉയർന്ന പ്രായപരിധി ബാധകമാക്കാതെ നിയമനാംഗീകാരം നൽകാമെന്ന് ഉത്തരവിൽ പറയുന്നു.
വിദ്യാഭ്യാസ ചട്ടം വ്യവസ്ഥ '51 എ' പ്രകാരം എയ്ഡഡ് സ്കൂളുകളിൽ വിവിധ കാരണങ്ങളാൽ നിയമനത്തിന് അവകാശം (െക്ലയിം) നേടിയവർ, പിന്നീട് നിയമനം നൽകുന്ന സമയത്ത് പ്രായപരിധി കവിഞ്ഞവരാണെങ്കിൽ അവർക്കും പ്രായപരിധി ബാധമാക്കാതെ നിയമനാംഗീകാരം നൽകാം. മതിയായ കുട്ടികളില്ലാെത നിയമിക്കപ്പെടുകയും പിന്നീട് മതിയായ കുട്ടികളുണ്ടാവുകയും ചെയ്തപ്പോഴേക്കും പ്രായപരിധി കവിഞ്ഞവർക്കും പ്രായപരിധി തടസ്സമാകില്ല.
ചട്ട വ്യവസ്ഥകൾ പാലിക്കാത്തതിനാൽ നിരസിക്കപ്പെട്ട നിയമന പ്രൊപ്പോസലുകൾ പുതിയ ഉത്തരവിെൻറ അടിസ്ഥാനത്തിൽ അപ്പീൽ പ്രകാരമുള്ള ഉത്തരവില്ലാതെ അംഗീകരിക്കാം. സംരക്ഷിത അധ്യാപകർ അടങ്ങിയ അധ്യാപക ബാങ്ക് ജില്ല തിരിച്ച് പുതുക്കണം. അധ്യാപക ബാങ്കിലുള്ള സംരക്ഷിത അധ്യാപകനെ മാനേജർ നിയമിച്ചാൽ രേഖപ്പെടുത്തുന്നതിന് ആവശ്യമായ ഘട്ടത്തിൽ ഭേദഗതികൾക്കായി സംവിധാനം ഒരുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.