Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമേരിക്കയിൽ...

അമേരിക്കയിൽ ഭർത്താവിന്‍റെ വെടിയേറ്റ മലയാളി യുവതിയുടെ നില മെച്ചപ്പെട്ടു; ഗർഭസ്ഥശിശു മരിച്ചു

text_fields
bookmark_border
meera - amal reji
cancel

ഷിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ ഭർത്താവിന്‍റെ വെടിയേറ്റ മലയാളി യുവതിയുടെ നില മെച്ചപ്പെട്ടു. ഗുരുതര പരിക്കേറ്റ കോട്ടയം ഉഴവൂർ കുന്നാംപടവിൽ മീര (32) ഇലിനോയ് ലൂഥറൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മീരയുടെ മൂന്നാമത്തെ ശസ്ത്രക്രിയയും പൂർത്തിയായെന്ന് വിവരം ലഭിച്ചു.

അതേസമയം, രണ്ട് മാസം ഗർഭിണിയായിരുന്ന മീരയുടെ ഗർഭസ്ഥശിശു മരിച്ചു. ഗുരുതര രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഗർഭിണിയായ മീരയെ ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടിവെക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഷിക്കാഗോ പള്ളിക്ക് സമീപം നടന്ന സംഭവത്തിൽ അമലിനെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മീരക്ക് നേരെ സമീപത്ത് നിന്ന് ഭർത്താവ് പത്തു തവണ വെടിയുതിർത്തതായാണ് കണ്ടെത്തൽ. മീരയുടെ കണ്ണിനും വാരിയെല്ലിനും പരിക്കേറ്റിട്ടുണ്ട്.

മീരക്കും അമലിനും മൂന്നു വയസുള്ള ഒരു മകനുണ്ട്. ഒന്നര വർഷം മുമ്പാണ് ഇരുവരും അമേരിക്കയിലെത്തിയത്. നഴ്സുമാരായ മീരയും ഇരട്ട സഹോദരി മീനുവും ഷിക്കാഗോയിൽ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shotMalayali woman
News Summary - Condition of Malayali woman who was shot by her husband in America has improved; The fetus died
Next Story