ഇഷ്ടദാനത്തിന് ഇനി ബന്ധുത്വ സർട്ടിഫിക്കറ്റും വേണം: ഇല്ലെങ്കിൽ 50,000 രൂപ സ്റ്റാമ്പ് ഡ്യൂട്ടി
text_fieldsതിരുവനന്തപുരം: മാതാപിതാക്കൾ മക്കള്‍ക്ക് ഭൂമി ഇഷ്ടദാനം നൽകുന്നതിന് ഇനി മക്കളെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൂടി വേണം. മക്കള്‍, പേരക്കുട്ടികള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്ക് ഇഷ്ടദാനം/ധനനിശ്ചയം ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് അഞ്ച് ലക്ഷം രൂപ വിലയുള്ള വസ്തുവിന് ആയിരം രൂപയുടെ മുദ്രപത്രവും 5000 രൂപ രജിസ്ട്രേഷന് ഫീസുമാണ് നിലവിൽ ഈടാക്കുന്നത്.
ഇത്തരത്തിൽ ഭൂമി നല്കുമ്പോള് ആധാരത്തില്‍ മക്കളെന്നും പേരക്കുട്ടിയെന്നും സഹോദരങ്ങളെന്നും സൂചിപ്പിച്ചാൽ മതിയായിരുന്നു. പുതിയ പരിഷ്കാരപ്രകാരം ബന്ധുത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസിൽനിന്ന് വാങ്ങി നൽകണം. ഈ സർട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അഞ്ച് ലക്ഷം വിലയുള്ള ഭൂമിക്ക് 6,000ന് പകരം 50,000 രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടിവരും.ഇടപാടുകാർ ബന്ധുത്വ സർട്ടിഫിക്കറ്റിനായി ഇനി നെട്ടോട്ടം ഓടേണ്ടിവരും.
ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഉത്തരവൊന്നും ഇല്ലെങ്കിലും വിചിത്രമായ തീരുമാനം നടപ്പാക്കാന്‍ സബ് രജിസ്ട്രാർമാര്‍ ആധാരം എഴുത്തുകാര്‍ക്ക് നിർദേശം നല്‍കിയിരിക്കുകയാണ്. മക്കള്‍, പേരക്കുട്ടികള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്ക് അവരോ മറ്റുള്ളവരോ അറിയാതെ ആധാരം രജിസ്റ്റര്‍ ചെയ്യുന്ന രീതി സംസ്ഥാനത്ത് നിലവിലുണ്ട്. കുടുംബ പ്രശ്നങ്ങൾ ഒഴിവാക്കാൻ തങ്ങളുടെ മരണാനന്തരം മാത്രം ഇക്കാര്യം പുറത്തുവിട്ടാൽ മതിയെന്ന് നിഷ്കർഷിക്കുന്നവരുമുണ്ട്. പുതിയ പരിഷ്കാരം പ്രകാരം ഇതെല്ലാം ഇനി ഇല്ലാതാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.