'നടത്തുന്നത് ജീവകാരുണ്യ പ്രവർത്തനം'; വഴിവിട്ട നിയമനങ്ങളെ ന്യായീകരിച്ച് സി.പി.എമ്മും സർക്കാറും
text_fieldsതിരുവനന്തപുരം: കൂട്ട സ്ഥിരപ്പെടുത്തലിനെയും വഴിവിട്ട നിയമനങ്ങളെയും ന്യായീകരിച്ച് സി.പി.എമ്മും സർക്കാറും. ഏതെങ്കിലും പാർട്ടിക്കല്ല നിയമനമെന്നും പത്തും പതിനഞ്ചും വർഷം ജോലി ചെയ്തവരെയാണ് സ്ഥിരപ്പെടുത്തുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ പറഞ്ഞു.
കരാർ, ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തുന്നത് പി.എസ്.സി നിയമനം നടത്തേണ്ട തസ്തികകളിലല്ലെന്ന് ന്യായീകരിച്ച മന്ത്രി ഇ.പി. ജയരാജൻ സർക്കാർ നടപടി ജീവകാരുണ്യ പ്രവർത്തനമാണെന്നും ന്യായീകരിച്ചു. കൂട്ടസ്ഥിരപ്പെടുത്തൽ വിവാദമായ സാഹചര്യത്തിലാണ് ഇവരുടെ പ്രതികരണങ്ങൾ.
ഡി.വൈ.എഫ്.െഎ നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് 'അതൊക്കെ മാധ്യമങ്ങൾ വെറുതെ കൊടുത്തുകൊണ്ടിരിക്കു'മെന്നായിരുന്നു വിജയരാഘവെൻറ പ്രതികരണം. 'ഇൗ സർക്കാറിെൻറ കാലത്ത് നിയമിച്ചവരെയല്ല സ്ഥിരപ്പെടുത്തുന്നത്. പത്തും 15ഉം 20ഉം കൊല്ലം ചെറിയ കൂലിക്ക് ജോലി ചെയ്തവരാണിവർ. ഇവരെ പുറത്താക്കണമെന്ന് പറയുന്നതിൽ മനുഷ്യത്വമുണ്ടോ? അർഹതയില്ലാത്തവർക്ക് ജോലി കിട്ടിയാൽ മാത്രമേ പ്രശ്നമുള്ളൂ.'-അദ്ദേഹം പറഞ്ഞു. പി.എസ്.സി പിണറായി സർവിസ് കോർപറേഷൻ ആയെന്ന കെ. സുരേന്ദ്രെൻറ പരിഹാസത്തോട് അദ്ദേഹത്തിന് കാര്യം മനസ്സിലായിട്ടിെല്ലന്നായിരുന്നു പ്രതികരണം.
എം.വി. രാജേഷിന്‍റെ ഭാര്യക്ക് യോഗ്യതയുണ്ടെങ്കിൽ അവരെ പരിഗണിക്കുന്നതിൽ തെറ്റിെല്ലന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. സി.പി.എമ്മിന്‍റെ നേതാക്കൾ പാകിസ്താനിൽനിന്ന് വന്നവരല്ല. അവരെയെല്ലാം ഒഴിവാക്കിയാണോ കേരളത്തിലെ പൗരത്വമെന്നും ജയരാജൻ ചോദിച്ചു.
പി.എസ്.സി, എംപ്ലോയ്മെൻറ് വിഭാഗങ്ങൾക്കൊന്നും സ്ഥിരപ്പെടുത്തുന്ന തസ്തികകൾ ബാധകല്ല. പിൻവാതിലിൽകൂടി കയറിയിറങ്ങിയവർക്ക് മാത്രമേ പിൻവാതിലിനെക്കുറിച്ച് അറിയാൻ കഴിയൂ. നേരെയുള്ള വാതിലുകൾ ഇത്തരക്കാർ കാണാറില്ല.
കേരളത്തിൽ പത്തും പതിനഞ്ചും ഇരുപതും വർഷം ജോലി ചെയ്യുന്നവരുണ്ട്. ഈ ജോലി കണ്ട് ചില പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞു. അവർക്ക് കുട്ടികളായി. കുട്ടികൾ സ്കൂളിൽ പഠിക്കുന്നു. അത്തരക്കാരെ പിരിച്ചുവിടാൻ കഴിയുമോ?. അവരെയാണ് ഈ സർക്കാർ സ്ഥിരപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.