മേയർ - കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം: കണ്ടക്ടറെ ചോദ്യം ചെയ്യുന്നു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ മേയർ ആര്യ രാജേന്ദ്രനും ഡ്രൈവറും തമ്മിലെ തർക്കവുമായി ബന്ധപ്പെട്ട കേസിൽ കണ്ടക്ടർ സുബിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ബസിലെ സി.സി.ടി.വി മെമ്മറി കാർഡ് കാണാതായതിലാണ് ചോദ്യം ചെയ്യൽ. തമ്പാനൂർ പൊലീസാണ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്.
അതേസമയം, ബസ് തടഞ്ഞ സംഭവത്തിൽ ആര്യാ രാജേന്ദ്രന്റെയും സച്ചിൻദേവ് എം.എൽ.എയുടെയും മൊഴിയെടുത്തിട്ടില്ല. ഇവർ ജാമ്യാപേക്ഷ നൽകിയശേഷം കോടതി നിർദേശത്തോടെ ആവശ്യമെങ്കിൽ മൊഴിയെടുക്കാനാണ് പൊലീസിന്റെ നീക്കം. ഡ്രൈവർ യദുവിന്റെ മൊഴി കഴിഞ്ഞദിവസമെടുത്തിരുന്നു.
കോടതി നിർദേശത്തെ തുടർന്ന് കന്റോൺമെന്‍റ് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആര്യക്കും സച്ചിൻദേവിനുമെതിരെ കേസെടുത്തത്. ഡ്രൈവർ യദു നൽകിയ ഹരജിയിലെ ആവശ്യങ്ങളെല്ലാം അന്വേഷിക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു.
മേയര്‍ക്കും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറില്‍ ഉളളത്. ബസിലെ സി.സി.ടി.വി ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചുവെന്നും, സച്ചിൻ ദേവ് എം.എല്‍.എ ബസില്‍ അതിക്രമിച്ച് കയറിയെന്നും എഫ്.ഐ.ആറിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.