കുമ്പസാര വിവാദം: കടുത്ത പ്രതിഷേധവുമായി സഭകൾ
text_fieldsകോട്ടയം: കുമ്പസാരം നിർത്തലാക്കണമെന്ന ദേശീയ വനിത കമീഷൻ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയർത്താൻ ക്രൈസ്തവ സഭകളുടെ തീരുമാനം.സഭ നേതാക്കൾ കടുത്ത നിലപാടെടുത്തിട്ടും വിവാദ പ്രസ്താവന പിൻവലിക്കാൻ വനിത കമീഷൻ അധ്യക്ഷയോ നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാറോ തയാറാവാത്തതിലും അമർഷമുയരുന്നുണ്ട്.
ഒാർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയും കർദിനാൾ മാർ ബസേലിയസ് ക്ലീമിസ് കാതോലിക്ക ബാവയും ആർച്ച് ബിഷപ് സൂസപാക്യവും അടക്കം പരസ്യവിമർശനം ഉന്നയിച്ചു.
ബിഷപ്പുമാർ ശക്തമായ ഭാഷയിൽ പ്രതികരിച്ചതോടെ വനിത കമീഷെൻറ അഭിപ്രായം കേന്ദ്രസർക്കാറിേൻറതല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്തുവന്നെങ്കിലും നിലപാട് മയപ്പെടുത്താൻ സഭനേതൃത്വം തയാറായിട്ടില്ല. കേന്ദ്ര നിലപാടറിയാൻ വിശ്വാസികൾ കാത്തിരിക്കുകയാണെന്നും കുമ്പസാരത്തെ അവഹേളിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും കർദിനാൾ മാർ ക്ലീമിസ് വ്യക്തമാക്കി. സഭകളെ അവഹേളിക്കാനുള്ള നീക്കത്തിനെതിരെ ബിഷപ് കൗൺസിലും വിവിധ കത്തോലിക്ക പ്രസ്ഥാനങ്ങളും രംഗത്തുവരും. ഞായറാഴ്ച പള്ളികളിൽ ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കുമെന്നും അറിയുന്നു.
കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ചതിൽ മിസോറാമിലെ ക്രൈസ്തവർ പ്രതിഷേധിച്ചപ്പോൾ രക്ഷകരായി വന്നത് കേരളത്തിലെ സഭ നേതാക്കളായിരുന്നു. ഇത്തരം സാഹചര്യമുണ്ടായിട്ടും പുതിയ നീക്കങ്ങളിൽ അതീവ ദുഃഖമുണ്ടെന്ന് സഭനേതൃത്വം വ്യക്തമാക്കുന്നു. വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല. യു.ഡി.എഫും മൗനംപാലിക്കുകയാണ്.
കേരള കോൺഗ്രസുകളും അഭിപ്രായം പറഞ്ഞിട്ടില്ല. കാര്യങ്ങൾ എവിടെവരെ പോകുമെന്നറിയാൻ കാത്തിരിക്കുകയാണ് ഇവർ. കുമ്പസാരത്തെ അവഹേളിച്ച ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ ൈക്രസ്തവ സമൂഹത്തോട് മാപ്പു പറയണമെന്ന് തൃശൂർ, ഇരിങ്ങാലക്കുട, പാലക്കാട്, രാമനാഥപുരം രൂപതകളിലെ അത്മായ-വൈദിക പ്രതിനിധികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു.
വനിത കമീഷൻ ശുപാർശ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിെൻറ ലംഘനമാണെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി) പ്രസിഡൻറും ലത്തീൻ അതിരൂപതാധ്യക്ഷനുമായ ആർച്ച്ബിഷപ് ഡോ. സൂസപാക്യം തിരുവനന്തപുരത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആവശ്യമെങ്കിൽ നിയമ നടപടിയും സ്വീകരിക്കും. സ്ത്രീയെ പുരോഹിതർ ലൈംഗികമായി പീഡിപ്പിച്ച വിഷയത്തിൽ സഭയുടെ ഭാഗത്തുനിന്ന് തിരുത്തലും ശിക്ഷണ നടപടികളുമുണ്ടാകും. അത് ഗൗരവമായാണ് കാണുന്നത്. എന്നാൽ, ക്രിസ്തീയ സഭകളെ മുഴുവൻ അവഹേളിക്കുന്ന സമീപനമാണ് വനിത കമീഷേൻറതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.