കോട്ടക്കലിൽ ഉണ്ടായത് ഭൂചലനമെന്ന് സ്ഥിരീകരണം; വീടുകൾക്ക് വിള്ളൽ
text_fieldsകോട്ടക്കൽ: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ പറപ്പൂർ, എടരിക്കോട് വില്ലേജുകളിൽ ഉണ്ടായത് ഭൂചലനമെന്ന് സ്ഥിരീകരണം. ഏതാനും വീടുകൾക്ക് വിള്ളലുണ്ടായെങ്കിലും അത്യാഹിതങ്ങളൊന്നുമില്ല. ഉച്ചയോടെ ഔദ്യോഗിക വിശദീകരണമുണ്ടാകുമെന്നാണറിയുന്നത്.
കോട്ടക്കൽ മേഖലയിൽ ആമപ്പാറ ചിനക്കൽ, ചങ്കുവെട്ടി, പറപ്പൂർ, സ്വാഗതമാട്, പാലത്തറ, അമ്പലവട്ടം, ക്ലാരി, കോഴിച്ചെന, കൊഴൂർ, ചെറുശ്ശോല മേഖലകളിൽ ചൊവ്വാഴ്ച രാത്രി പത്തു മണിക്കും അഞ്ചു മിനിറ്റിന് ശേഷവുമാണ് മുരൾച്ച പോലെ ശബ്ദം കേട്ടത്. ഇതോടെ ജനം ഭീതിയിലായി. ഇതിന് പിന്നാലെയാണ് പത്തരക്ക് കൂടുതൽ ഉച്ചത്തിൽ വീണ്ടും ശബ്ദമുണ്ടായത്. ഇടിമിന്നൽ ആണെന്നായിരുന്നു ആദ്യം നാട്ടുകാർ കരുതിയത്. ചിലർക്ക് തരിപ്പ് അനുഭവപ്പെട്ടു. ചിലയിടങ്ങളിൽ വീടുകൾക്ക് വിള്ളൽ ഉണ്ടായിട്ടുണ്ട്. ഭൂമി കുലുക്കമാണെന്ന് കരുതി പലരും പരിഭ്രാന്തരായി വീടിനു പുറത്തിറങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.