കുവൈത്ത് കെ.എം.സി.സി കൺവെൻഷനിലെ സംഘർഷം; പ്രവർത്തകർക്കെതിരെ നടപടി
text_fieldsകോഴിക്കോട്: കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൺവെൻഷൻ അലങ്കോലമാക്കുകയും സംഘർഷമുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ നിരവധി സംഘടന പ്രവർത്തകർക്കെതിരെ നടപടി.
കെ.എം.സി.സി അംഗങ്ങളായ ഷറഫുദ്ദീൻ കണ്ണേത്ത്, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, ഷാഫി കൊല്ലം, നിഷാൻ അബ്ദുല്ല (കല്യാശേരി), ഫുവാദ് സുലൈമാൻ (കൂത്തുപറമ്പ്), റസാഖ് മണ്ണൻ (കല്യാശ്ശേരി), ഫൈസൽ കടമേരി, ശുഹൈബ് ചെമ്പിലോട്, അബ്ദുൽ ഖാദർ കൈതക്കാട്, അയ്യൂബ് പുതുപ്പറമ്പ് എന്നിവരെ പാർട്ടിയിലെയും കെ.എം.സി.സി അടക്കമുള്ള പോഷക ഘടകങ്ങളിലെയും പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിൽനിന്ന് അറിയിച്ചു.
അച്ചടക്ക ലംഘനം നടത്തിയതിനാണ് നടപടിയെന്ന് പാർട്ടി പത്രത്തിൽ നൽകിയ അറിയിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞദിവസം മുസ്ലിം ലീഗ് ജന. സെക്രട്ടറി അഡ്വ. പി.എം.എ. സലാം, അബ്ദുറഹ്മാൻ രണ്ടത്താണി, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ പങ്കെടുത്ത കുവൈത്തിലെ കൺവെൻഷനാണ് ഒരുവിഭാഗം പ്രവർത്തകർ ഇരച്ചുകയറി അലങ്കോലമാക്കിയത്. സംഘർഷമുണ്ടായതിനെ തുടർന്ന് യോഗം പിരിച്ചുവിട്ട് നേതാക്കൾ മടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.