അന്വേഷണ വെല്ലുവിളിയുമായി ചെന്നിത്തലയും മന്ത്രി ചാണ്ടിയും
text_fieldsതിരുവനന്തപുരം: ഭൂമി കൈയേറ്റ വിഷയത്തിൽ നിയമസഭയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മന്ത്രി തോമസ് ചാണ്ടിയും തമ്മില്‍ വെല്ലുവിളി. ശൂന്യവേളയിലായിരുന്നു ഇരുവരും വെല്ലുവിളി ഉയർത്തിയത്. സഭാ ബഹിഷ്കരണത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ മന്ത്രി തോമസ് ചാണ്ടിയും പി.വി. അന്‍വർ എം.എൽ.എയും നിയമലംഘനം നടത്തിയതായി ചെന്നിത്തല ചൂണ്ടിക്കാട്ടി.
നിരന്തരം നിയമലംഘനങ്ങള്‍ നടത്തുന്ന ഇവർക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതോടെ, പ്രതിപക്ഷം അന്വേഷിക്കെട്ടയെന്ന തെൻറ വെല്ലുവിളി നിലനില്‍ക്കുന്നതായി തോമസ് ചാണ്ടി പറഞ്ഞു. അന്വേഷണം ഭരണപക്ഷ-പ്രതിപക്ഷം ഉള്‍ക്കൊള്ളുന്ന നിയമസഭ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കട്ടെയെന്ന് ഇതിന് ചെന്നിത്തല മറുപടിനല്കി.
പ്രതിപക്ഷനേതാവും അഞ്ച് പ്രതിപക്ഷ എം.എല്‍.എമാരും വന്ന് അന്വേഷിച്ച് കഴമ്പുണ്ടെന്ന് കണ്ടാല്‍ താന്‍ രാജിവെക്കാമെന്ന് മന്ത്രി ആവർത്തിച്ചു. അന്വേഷണത്തെ മന്ത്രി തത്വത്തിൽ അംഗീകരിച്ച സാഹചര്യത്തിൽ സ്പീക്കർ നിയമസഭ സമിതി രൂപവത്കരിക്കണമെന്ന ആവശ്യവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എഴുന്നേറ്റു.
എന്നാല്‍ അടിയന്തരപ്രമേയത്തിലെ ആരോപണങ്ങളെ സംബന്ധിച്ച് സ്പീക്കർക്ക് അന്വേഷണം പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി ബാലന് ചൂണ്ടിക്കാട്ടി. ഇതോടെ സ്പീക്കറെ മന്ത്രി അപമാനിെച്ചന്ന ആക്ഷേപവുമായി ചെന്നിത്തല എഴുന്നേറ്റു. എന്നാൽ അടിയന്തര പ്രമേയത്തില്‍ അന്വേഷണം പ്രഖ്യാപിക്കാൻ പാടില്ലെന്ന് പാർലമെൻററികാര്യ മന്ത്രിയെന്ന നിലയിൽ ബാലൻ ചൂണ്ടിക്കാട്ടുക മാത്രമായിരുെന്നന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ പ്രശ്നം തണുപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.