കെ.എസ്.യു അവകാശപത്രിക മാർച്ചിൽ സംഘർഷം; പൊലീസ് ലാത്തിവീശി, സംസ്ഥാന അധ്യക്ഷന് പരിക്ക്
text_fieldsതിരുവനന്തപുരം: കെ.എസ്.യു നിയമസഭയിലേക്ക് നടത്തിയ അവകാശപത്രിക മാർച്ചിൽ സംഘർഷം. കെ.എസ്.യു പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ജലപീരങ്കി പ്രയോഗത്തിൽ ഒരു പ്രവർത്തകന്‍റെ കാലിന് പരിക്കേറ്റു. സംഘർഷത്തിൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ അടക്കമുള്ള നേതാക്കൾക്കും പരിക്കുണ്ട്.
പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശിയപ്പോഴാണ് അലോഷ്യസിന് പരിക്കേറ്റത്. സംഘർഷത്തിൽ സിവിൽ പൊലീസ് ഓഫീസർ ആദർശിനും പരിക്കേറ്റു.
ഇ-ഗ്രാന്‍റുകളും സ്കോളർഷിപ്പുകളും നൽകുന്നതിലെ കാലതാമസം, വേണ്ടത്ര തയാറെടുപ്പില്ലാതെ നാലു വർഷത്തെ ഡിഗ്രി പ്രോഗ്രാം നടപ്പാക്കൽ, യൂണിവേഴ്സിറ്റി ഫീസ് വർധന, സർക്കാർ കോളജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരുടെ അഭാവം അടക്കമുള്ള വിഷയങ്ങളിൽ പരിഹാരം ആവശ്യപ്പെട്ടാണ് അവകാശപത്രിക മാർച്ച് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.