ന്യൂമാഹിയിൽ സംഘർഷം: സ്ത്രീകളടക്കം എട്ടുപേർക്ക് പരിക്ക്
text_fieldsതലശ്ശേരി: ന്യൂമാഹി അഴീക്കൽ കടപ്പുറത്തും കൊളശ്ശേരി കളരിമുക്കിലും രാഷ്ട്രീയ സംഘർഷം. മൂന്ന് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. സ്ത്രീ ഉൾപ്പെടെ അഞ്ച് ബി.ജെ.പി പ്രവർത്തകർക്കും പരിക്കുണ്ട്. ബുധനാഴ്ച അർധരാത്രിയാണ് സംഭവം. സി.പി.എം പ്രവർത്തകരായ ന്യൂമാഹി അഴീക്കലിലെ കേളൻറവിട ശ്രീജിത്ത് (49), പുതിയപുരയിൽ ശ്രീഖിൽ (28), കൊട്ടാപ്പീൻറവിട അജിത്ത് (30) എന്നിവർക്കാണ് വെട്ടേറ്റത്. മൂവരും തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. തലക്കാണ് ഇവർക്ക് വെേട്ടറ്റത്.
ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി അംഗമായ ലിനീഷിനും സഹോദരനും മറ്റ് മൂന്നുപേർക്കുമാണ് മർദനത്തിൽ പരിക്കേറ്റത്. ലിജിൻ, അഖിൽ, പ്രസാദ്, പ്രസാദിെൻറ ഭാര്യ ജീന എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. അഖിലിെൻറ ബൈക്കും ലിനീഷിെൻറ ഒാട്ടോറിക്ഷയും പ്രസാദിെൻറ വീടും വീട്ടുപകരണങ്ങളും അക്രമികൾ നശിപ്പിച്ചു. പ്രസാദിെൻറ വീടിന് നേർക്കുള്ള ആക്രമണത്തിലാണ് ജീനക്ക് പരിക്കേറ്റത്.
പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ന്യൂമാഹിയിൽ ആദ്യം സി.പി.എം പ്രവർത്തകരാണ് ആക്രമിക്കപ്പെട്ടത്. തിരിച്ചടിയിലാണ് ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റത്. ഈ സംഭവത്തിന് പിന്നാലെ അഴീക്കലിലെ സി.പി.എം ബ്രാഞ്ച് ഓഫിസും തലശ്ശേരിക്കടുത്ത കൊളശ്ശേരി കളരിമുക്കിൽ സി.പി.എം നിയന്ത്രണത്തിലുള്ള ജനാർദന സ്മാരക വായനശാല കെട്ടിടത്തിനുംനേരെ ആക്രമണമുണ്ടായി.
ബുധനാഴ്ച അർധരാത്രിയാണ് കൊളശ്ശേരി കളരിമുക്കിൽ സി.പി.എം സ്ഥാപനത്തിനുനേരെ ബോംബേറുണ്ടായത്. വായനശാലയുടെ ഷട്ടറിൽ തട്ടി ബോംബ് പൊട്ടിത്തെറിച്ചതിനാൽ അകത്ത് നാശനഷ്ടമുണ്ടായില്ല. ഷട്ടറിൽ ദ്വാരം വീണു. അക്രമസ്ഥലങ്ങളിൽ രണ്ടിടത്തും പൊലീസെത്തി പരിശോധന നടത്തി. ക്രമസമാധാനപാലത്തിനായി സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.