നേതൃയോഗത്തിൽ കൊമ്പുകോർത്ത് സുധാകരനും െബഹനാനും
text_fieldsതിരുവനന്തപുരം: കെ.പി.സി.സി നേതൃയോഗത്തിൽ കൊമ്പുകോർത്ത് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും ബെന്നി െബഹനാനും. യൂനിറ്റ് കമ്മിറ്റി രൂപവത്കരണവുമായി ബന്ധെപ്പട്ട പരിശീലന പരിപാടികളിൽ ജനപ്രതിനിധികളും നേതാക്കളും അവഗണിക്കപ്പെടുന്നെന്ന് ശബ്ദമുയർത്തി ബെന്നി പരാതിെപ്പട്ടതാണ് തർക്കത്തിന് വഴിയൊരുക്കിയത്. പരിശീലന പരിപാടിയിൽ എം.എൽ.എമാർക്കും എം.പിമാർക്കും നേതാക്കൾക്കും പ്രസംഗിക്കാൻ പോലും അവസരമില്ല. പൂർണമായും അവഗണിക്കപ്പെടുകയാണെന്നും ബെന്നി പരാതിപ്പെട്ടു.
ശബ്ദമുയർത്തി ബെന്നി നടത്തിയ വിമർശനം ഇഷ്ടപ്പെടാതിരുന്ന സുധാകരൻ, നിയമസഭയിൽ പിണറായി വിജയനോട് ചോദിക്കുംപോലെ ഇവിടെ സംസാരിക്കേണ്ട കാര്യമില്ലെന്ന് തുറന്നടിച്ചു. താൻ കെ.പി.സി.സി പ്രസിഡൻറാണ്. പരിശീലന ക്യാമ്പുകളിൽ നേതാക്കൾ പ്രസംഗിക്കേണ്ട കാര്യമില്ല. യൂനിറ്റ് കമ്മിറ്റി രൂപവത്രണത്തിനുള്ള പരിശീലനമാണ് അവിടെ നൽകുന്നതെന്നും വിശദീകരിച്ചു. സുധാകരെൻറ മറുപടിക്കുശേഷവും സംസാരിക്കാൻ ബെന്നി ശ്രമിച്ചെങ്കിലും പ്രസിഡൻറ് വഴങ്ങിയില്ല.
കഴിവുള്ള വനിതാനേതാക്കൾ പാർട്ടിയിൽ തഴയെപ്പടുന്നെന്ന ഷാനിമോൾ ഉസ്മാെൻറ പരാതിയെ ബിന്ദുകൃഷ്ണയും പിന്താങ്ങി. സമുദായ നേതാക്കൾ പറയുന്നവർക്ക് പാർട്ടി ഭാരവാഹിത്വം നൽകുന്നതിനെ ശരത്ചന്ദ്രപ്രസാദും വിമർശിച്ചു. മുൻ കെ.പി.സി.സി പ്രസിഡൻറുമാരിൽ വി.എം. സുധീരൻ സ്ഥലത്തുണ്ടായിട്ടും യോഗത്തിനെത്തിയില്ല. എന്നാൽ, അസൗകര്യം മുൻകൂട്ടി അറിയിച്ച് കെ. മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും വിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.