പ്രാദേശികതലത്തിൽ മുഖ്യശത്രു ആര്; സി.പി.എമ്മിൽ ആശയക്കുഴപ്പം
text_fieldsതിരുവനന്തപുരം: പ്രാദേശികതലത്തിൽ മുഖ്യശത്രു ആര് എന്നതുസംബന്ധിച്ച സി.പി.എമ്മിലെ ആശയക്കുഴപ്പം കാരണം രണ്ട് പഞ്ചായത്തുകളുടെ ഭരണം ബി.ജെ.പിയുടെ കൈകളിലേക്ക്. യു.ഡി.എഫ് പിന്തുണയോടെ എൽ.ഡി.എഫിന് ലഭിക്കുമായിരുന്ന തൃശൂർ അവിണിശ്ശേരി പഞ്ചായത്ത് ഭരണത്തിന് പിന്നാലെ ആലപ്പുഴ ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും കോൺഗ്രസ് വോട്ട് വേെണ്ടന്ന നിലപാടോടെ എൻ.ഡി.എക്ക് ലഭിച്ചു.
ദേശീയതലത്തിലെ മുഖ്യശത്രു ബി.ജെ.പിയെന്നാണ് സി.പി.എമ്മിെൻറയും ഇടതുപക്ഷത്തിെൻറയും നിലപാട്. ഏറെ തർക്കത്തിനൊടുവിൽ കഴിഞ്ഞ പാർട്ടി കോൺഗ്രസ്, മുഖ്യശത്രുവായ ബി.ജെ.പിയെ തോൽപിക്കുകയാണ് പ്രഥമ പരിഗണനയെന്ന് പ്രഖ്യാപിച്ചു. പാർലമെൻറിലും പുറത്തും കോൺഗ്രസ് ഉൾപ്പെടെ മതനിരപേക്ഷ കക്ഷികളുമായി സഹകരിക്കുമെന്നും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. തുടർന്ന് നടന്ന പാർലമെൻറ് തെരഞ്ഞെടുപ്പ് മുതൽ ഒടുവിൽ നടന്ന തമിഴ്നാട്, പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പുകളിൽ വരെ ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ കോൺഗ്രസ് ഉൾപ്പെടെ മതനിരപേക്ഷ കക്ഷികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് സി.പി.എം തയാറായി.
കേരളത്തിൽ മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി തദ്ദേശ തെരഞ്ഞെടുപ്പിൽ പല ജില്ലകളിലും ബി.ജെ.പിക്ക് നേട്ടമുണ്ടായി. നിയമസഭ തെരഞ്ഞെടുപ്പിലും ചില മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ട് നിർണായകമായെന്നാണ് ഇരു മുന്നണികളുടെയും കണക്കുകൂട്ടൽ. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം മുസ്ലിം ലീഗുമായി പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കിയിരുന്നു.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ഉൾപ്പെടെ കക്ഷികളുമായും സി.പി.എം നീക്കുപോക്കിൽ ആയിരുന്നു. രാഷ്ട്രീയത്തിനതീതമായി പഞ്ചായത്ത് ഭരണം സുഗമമായി നടക്കാനുള്ള സമീപനം സ്വീകരിക്കണമെന്ന നിലപാടാണ് സി.പി.എമ്മിനുണ്ടായിരുന്നത്.
എന്നാൽ, അതുപോലും മാറ്റിവെച്ച് പ്രാദേശിക വികസനത്തിൽ നിർണായക ഇടപെടൽ നടത്താനുള്ള അവസരമാണ് ഇത്തവണ സി.പി.എം സംഘ്പരിവാറിന് ഒരുക്കിക്കൊടുക്കുന്നത്.
'കോൺഗ്രസ്, ബി.ജെ.പി പിന്തുണയോടെ തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം കൈയാേളെണ്ടന്ന തീരുമാനമാണ് സി.പി.എം സംസ്ഥാന സമിതി എടുത്തിട്ടുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയുമാണ് പരസ്പരം സഹകരിച്ച് മത്സരിച്ചത്.
-എ. വിജയരാഘവൻ (സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി)
തൃപ്പെരുംതുറയിൽ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് സി.പി.എമ്മാണ്. രണ്ടു തവണയാണ് കോൺഗ്രസ് സി.പി.എമ്മിന് പിന്തുണ കൊടുത്തത്. അവർ ജയിച്ചെങ്കിലും രണ്ടുതവണയും രാജിവെച്ചു. അതിനുശേഷം കോൺഗ്രസ് വോട്ട് വെണ്ടെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു. അതുകാരണമാണ് ഇത്തവണ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നത്.
-രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.