ക്രിസ്മസ്-ന്യൂഇയർ ലോട്ടറിയിൽ ആശയക്കുഴപ്പം
text_fieldsതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ ബംബര്‍ ലോട്ടറി വില്പനയില് ആശയക്കുഴപ്പം. ഗെസറ്റ് വിജ്ഞാപനത്തിലും ലോട്ടറിയിലും നല്‍കിയിരിക്കുന്ന സമ്മാനഘടന വ്യത്യസ്തമാണ്. വില്പനക്കാര്ക്ക് നല്കുന്ന കമീഷന് തുകയും കുറച്ചു. ആശയക്കുഴപ്പം പരിഹരിച്ചശേഷം ടിക്കറ്റ് വിറ്റാല്‍ മതിയെന്ന നിലപാടിലാണ് ലോട്ടറി വിൽപനത്തൊഴിലാളികൾ. ഓണം ബംബർ ലോട്ടറി വിജയമായതിന്റെ ചുവടുപിടിച്ചാണ് ക്രിസ്മസ്-ന്യൂ ഇയര്‍ ബംബർ വിപണിയിലെത്തിച്ചിരിക്കുന്നത്.
400 രൂപയാണ് ടിക്കറ്റ് വില. ഒന്നാംസമ്മാനം 16 കോടി. 90 ലക്ഷം ടിക്കറ്റിറക്കും. ആകെ 281 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ഞൂറ് രൂപക്ക് വിറ്റ ഓണം ബംബറിന് ഒന്നാംസമ്മാനം 25 കോടിയായിരുന്നു. പക്ഷേ നൂറുരൂപ മാത്രം കുറവുള്ള ക്രിസ്മസ്-ന്യൂ ഇയര്‍ ബംബറിന് 16 കോടി മാത്രമുള്ളതാണ് പ്രധാന പരാതികളിലൊന്ന്. ഗെസറ്റ് വിജ്ഞാപനത്തില്‍ ആറ് സീരിസ് ടിക്കറ്റുകളെന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും ടിക്കറ്റ് പത്ത് സീരീസിലുണ്ട്.
ഓരോ സീരീസിലും രണ്ടുവീതം രണ്ടാം സമ്മാനമെന്നാണ് വിജ്ഞാപനം. പക്ഷേ, ടിക്കറ്റില്‍ ഓരോ സീരീസിലും ഓരോ സമ്മാനം മാത്രമേയുള്ളൂ. അവസാന നാലക്കത്തിന് അയ്യായിരം രൂപയെന്നതിനുപകരം അഞ്ചക്കത്തിനെന്നാണ് ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതിന് പുറമേയാണ് വില്പനക്കാര്ക്ക് നല്‍കിയിരുന്ന കമീഷനില്‍ മൂന്ന് രൂപയിലധികം കുറവ് വരുത്തിയത്. അച്ചടിയിലുണ്ടായ പിശകെന്ന വിശദീകരണമാണ് ഇതിന് ലോട്ടറി വകുപ്പ് നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.