Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരക്ക് കുറഞ്ഞു;...

തിരക്ക് കുറഞ്ഞു; മണിക്കൂറുകളുടെ കാത്തുനിൽപിന് വിരാമം

text_fields
bookmark_border
Sabarimala
cancel

ശബരിമല: ഒരാഴ്ചയായി ശബരിമലയിൽ നീണ്ടുനിന്ന തീർഥാടകത്തിരക്കിന് അൽപം ശമനം. 15 മണിക്കൂറിലേറെ നേരം കാത്തുനിന്ന ശേഷമായിരുന്നു കുറേ ദിവസങ്ങളായി ദർശനം സാധ്യമായിരുന്നത്. എന്നാൽ, വ്യാഴാഴ്ച പുലർച്ച മുതൽ പമ്പയിലും സന്നിധാനത്തും അടക്കം കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ 90,000 തീർഥാടകർക്ക് മുകളിൽ ദർശനത്തിന് എത്തിയിരുന്നു. എന്നാൽ, വ്യാഴാഴ്ച വൈകീട്ട് ആറു വരെ ലഭിച്ച കണക്കനുസരിച്ച് 58188 തീർഥാടകർ മാത്രമാണ് എത്തിയത്. മരക്കൂട്ടത്തുനിന്ന് ശരംകുത്തി വഴി സന്നിധാനത്തേക്കുള്ള പാതയിലും ഭക്തർക്ക് ഒരു മണിക്കൂറിലേറെ നേരം കാത്തുനിൽക്കേണ്ടി വന്നില്ല. ഒരാഴ്ചമുമ്പ് അടുത്തടുത്ത ദിവസങ്ങളിൽ ലക്ഷത്തിനടുത്ത് തീർഥാടകർ ദർശനത്തിനായി എത്തിയപ്പോൾ പൊലീസിന്‍റെ സകല നിയന്ത്രണങ്ങളും പാളിയിരുന്നു. ഇതിന്‍റെ ഫലമായി പത്തനംതിട്ടയിൽനിന്നും എരുമേലിയിൽനിന്നുമുള്ള ശരണപാതകളിൽ തീർഥാടക വാഹനങ്ങൾ പൊലീസ് തടഞ്ഞിടുന്ന സാഹചര്യവുമുണ്ടായി. നിലക്കലിൽ നിന്നുള്ള ചെയിൻ സർവിസിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തീർഥാടകരുടെ പ്രതിഷേധം കടുത്തതോടെ ബുധനാഴ്ച അർധരാത്രിയോടെ പൊലീസ് നിയന്ത്രണങ്ങൾക്ക് അയവുവരുത്തി. വെള്ളിയാഴ്ച ക്രിസ്മസ് പരീക്ഷകൾക്ക് തുടക്കമാവും എന്നതിനാൽ വരുന്ന ഒരാഴ്ചത്തേക്ക് കാര്യമായ തീർഥാടകത്തിരക്ക് ഉണ്ടാവില്ലെന്നാണ് കണക്കുകൂട്ടുന്നത്.

ദേവസ്വം മന്ത്രി സന്നിധാനത്ത്

ശബരിമല: ശബരിമലയിൽ തിരക്ക് നിയന്ത്രണം പാളിയതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങൾക്ക് പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണൻ എത്തി. വ്യാഴാഴ്ച പുലർച്ച മൂന്നിനാണ് മന്ത്രി സന്നിധാനത്ത്‌ എത്തിയത്‌. രാവിലെ 11.30 മുതൽ സന്നിധാനത്ത്‌ പതിനെട്ടാംപടി, സോപാനം ഉൾപ്പെടെയുള്ള ഇടങ്ങൾ സന്ദർശിച്ചു. തന്ത്രി, മേൽശാന്തി എന്നിവരുമായി ആശയവിനിമയവും നടത്തി. മാധ്യമങ്ങളെക്കണ്ട്‌ വൈകീട്ട്‌ നാലോടെയാണ്‌ മന്ത്രി മടങ്ങിയത്‌.

അമിത പാർക്കിങ്​ ഫീ; ഇടപെട്ട്​ ഹൈകോടതി

കൊ​ച്ചി: എ​രു​മേ​ലി​യി​ൽ അ​മി​ത പാ​ർ​ക്കി​ങ്​ ഫീ​സ് ഈ​ടാ​ക്കു​ന്നെ​ന്ന ഭ​ക്ത​രു​ടെ പ​രാ​തി​യി​ൽ ഹൈ​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. വ്യാ​ഴാ​ഴ്ച രാ​വി​ലെ ശ​ബ​രി​മ​ല​യി​ലെ തി​ര​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ ദേ​വ​സ്വം ബെ​ഞ്ച് ഇ​ക്കാ​ര്യ​ത്തി​ൽ എ​രു​മേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ വി​ശ​ദീ​ക​ര​ണം തേ​ടി. ദേ​വ​സ്വം ബോ​ർ​ഡി​ന്റെ പാ​ർ​ക്കി​ങ്​ ഗ്രൗ​ണ്ട് പാ​ട്ട​ത്തി​നെ​ടു​ത്ത വ്യ​ക്തി അ​മി​ത ഫീ​സ് ഈ​ടാ​ക്കി​യെ​ന്ന് ക​ണ്ടെ​ത്തി 5,000 രൂ​പ പി​ഴ ചു​മ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ണ്ടും ഹ​ര​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചു.

എ​രു​മേ​ലി​യി​ൽ ആ​റ് സ്വ​കാ​ര്യ പാ​ർ​ക്കി​ങ്​ ഗ്രൗ​ണ്ടു​ക​ളൊ​ഴി​കെ മ​റ്റു​ള്ള​വ​യെ​ല്ലാം ലൈ​സ​ൻ​സി​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന വി​ശ​ദീ​ക​രി​ച്ചു. ഈ ​ഗ്രൗ​ണ്ടു​ക​ളു​ടെ ഉ​ട​മ​സ്ഥ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കാ​ൻ ന​ട​പ​ടി​യെ​ടു​ത്തെ​ന്നും വ്യ​ക്ത​മാ​ക്കി.

എ​രു​മേ​ലി​യി​ലെ ടോ​യ്‌​ലെ​റ്റ് കോം​പ്ല​ക്സു​ക​ളി​ൽ അ​മി​ത ഫീ​സ് വാ​ങ്ങു​ന്ന​താ​യി പ​രാ​തി​യു​ണ്ടെ​ന്ന് ഡി​വി​ഷ​ൻ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി. ടോ​യ്‌​ല​റ്റ് കോം​പ്ല​ക്സു​ക​ൾ പാ​ട്ട​ത്തി​നെ​ടു​ത്ത​വ​രോ​ട് നേ​ര​ത്തേ നി​ശ്ച​യി​ച്ച ഫീ​സ് മാ​ത്ര​മേ വാ​ങ്ങാ​വൂ​വെ​ന്ന് നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടി​വ് മ​ജി​സ്ട്രേ​റ്റി​ന്റെ പ​രി​ശോ​ധ​ന​യി​ൽ ഉ​റ​പ്പാ​ക്കി​യ​താ​യി അ​മി​ക്ക​സ്ക്യൂ​റി വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala News
News Summary - Congestion eased; No more waiting for hours
Next Story