മണിക്ഫാൻ എന്ന പ്രതിഭയെ കണ്ടെത്തിയ മോദി ടീമിന് അഭിനന്ദനം - എ.പി. അബ്ദുല്ലക്കുട്ടി
text_fieldsകോഴിക്കോട്: പത്മശ്രീ അവാർഡ് ജേതാവും ഗോള, സമുദ്ര ശാസ്ത്രജ്ഞനുമായ അലി മണിക്ഫാൻ എന്ന പ്രതിഭയെ കണ്ടെത്തിയ മോദി ടീം അഭിനന്ദനമർഹിക്കുന്നതായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി. മണിക്ഫാൻ താമസിക്കുന്ന കോഴിക്കോട്ടെ വീട്ടിൽചെന്ന് ആദരിച്ചശേഷം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് അബ്ദുല്ലക്കുട്ടി മോദിക്ക് അഭിനന്ദനമറിയിച്ചത്.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ, ബി.ജെ.പി ലക്ഷദ്വീപ് പാർട്ടി ജനറൽ സിക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിം എന്നിവരും കൂടെ ഉണ്ടായിരുന്നു.
വിവിധ സാങ്കേതിക വിജ്ഞാന ശാഖകളിൽ കഴിവ് തെളിയിച്ച ലക്ഷദ്വീപിലെ മിനിക്കോയ് സ്വദേശിയായ അലി മണിക്ഫാനെ കഴിഞ്ഞ ദിവസം രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. സമുദ്ര ഗവേഷകൻ, ജ്യോതിശാസ്‌ത്ര പണ്ഡിതൻ, ഭൗമ ശാസ്ത്രജ്ഞൻ, സാമൂഹിക ശാസ്ത്രജ്ഞൻ, കപ്പൽ നിർമാണ വിദഗ്ധൻ, പരിസ്ഥിതി പ്രവർത്തകൻ, പ്രകൃതി നിരീക്ഷകൻ, ബഹുഭാഷാപണ്ഡിതൻ തുടങ്ങിയ നിലകളിലും ശ്രദ്ധേയനാണ് ഈ 83കാരൻ. ഇദ്ദേഹം കണ്ടെത്തിയ അപൂർവ മത്സ്യത്തിന് 'അബു ദഫ് ദഫ് മണിക്ഫാനി' എന്ന പേര് നൽകി ലോകം ആദരിച്ചിട്ടുണ്ട്.ഇംഗ്ലീഷ്, ലാറ്റിൻ, ഫ്രഞ്ച്, റഷ്യൻ, ജർമൻ, പേർഷ്യൻ, അറബിക്, ഉറുദു, ഹിന്ദി, ദ്വീപ് ഭാഷയായ മഹൽ, മലയാളം, തമിഴ്, സംസ്കൃതം തുടങ്ങി പതിനഞ്ചോളം ഭാഷകൾ അറിയാം. ഇദ്ദേഹം ശാസ്ത്രീയമായി തയാറാക്കിയ ചാന്ദ്രകലണ്ടർ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം
പത്മശ്രീ അവാർഡ് ജേതാവ്
ലക്ഷദ്വീപിന്റെ മഹാനായ പുത്രനെ കോഴിക്കോട്ടെ വീട്ടിൽ ചെന്ന് ആദരിച്ചു.
BJP. ജില്ലാ പ്രസിഡന്റ് VK സജീവൻ , ദ്വീപ് പാർട്ടി ജനറൽ സിക്രട്ടറി
HK മുഹമ്മദ് കാസിം
എന്നിവർ കൂടെ ഉണ്ടായിരുന്നു. ആഴക്കടൽ മുതൽ ആകാശത്തോളം ഗവേഷണ ത്വരയുമായി ഇന്നും ജീവിക്കുന്ന ഈ പ്രതിഭയെ കണ്ടെത്തി
യ മോദീ ടീം അഭിനന്ദന മർഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.