ജോജുവിന്റെ കാർ തകർത്ത കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ
text_fieldsകൊച്ചി: കോണ്‍ഗ്രസ് ഹൈവേ ഉപരോധത്തിനിടെ നടന് ജോജു ജോർജിെൻറ ലാൻഡ് റോവർ കാറിെൻറ ചില്ല് തകര്‍ത്ത സംഭവത്തിൽ കോണ്‍ഗ്രസ് പ്രവര്ത്തകന് വൈറ്റില ഡെൽസ്റ്റാർ റോഡ് പേരേപ്പിള്ളി വീട്ടിൽ ജോസഫ് (45) അറസ്റ്റിൽ.
ഐ.എൻ.ടി.യു.സി വൈറ്റില ഓട്ടോറിക്ഷ സ്റ്റാൻഡ് കൺവീനറാണ് ജോസഫ്. കൊച്ചി സിറ്റിക്ക് കീഴിലെ മരട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാറിെൻറ പിന്‍ഭാഗത്തെ ചില്ല് അടിച്ചുതകർക്കുന്നതിനിടെ ജോസഫിെൻറ വലതുകൈക്ക് മുറിവേറ്റിരുന്നു.
ആക്രമണത്തിെൻറ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്. കാർ സ്റ്റേഷനിൽ െകാണ്ടുപോയി രക്തസാമ്പിള്‍ അടക്കം ശേഖരിച്ചിരുന്നു. പൊലീസ് എഫ്.ഐ.ആര് പ്രകാരം ആറുലക്ഷം രൂപയുടെ നഷ്ടമാണ് കാറിനുണ്ടായത്.
പൊലീസ് വീട്ടിലെത്തിയാണ് ജോസഫിെന കസ്റ്റഡിയിലെടുത്തത്. ഏഴുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ജോസഫിെൻറ രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.
ഹൈവേ ഉപരോധം: 15 കോൺഗ്രസ് നേതാക്കൾെക്കതിരെ കേസ്
കൊച്ചി: കോൺഗ്രസ് നടത്തിയ ഹൈവേ ഉപരോധ സമരത്തിൽ 15 നേതാക്കൾക്കും കണ്ടാലറിയുന്ന 50 പ്രവർത്തകർക്കും എതിരെ മരട് പൊലീസ് കേസെടുത്തു. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. വി.ജെ. പൗലോസിനെ രണ്ടാം പ്രതിയായും കൊടിക്കുന്നിൽ സുരേഷ് എം.പിയെ മൂന്നാം പ്രതിയായുമാണ് കേസ്. വി.പി. സജീന്ദ്രൻ, ടോണി ചമ്മണി, ജോഷി പള്ളൻ, ദീപ്തി മേരി വർഗീസ്, എൻ. വേണുഗോപാൽ, മുഹമ്മദ്കുട്ടി മാസ്റ്റർ, ഡൊമിനിക് പ്രസേൻറഷൻ, വിഷ്ണു, ഷാജഹാൻ, മാണി വി. കുറുപ്പ് എന്നിവരെയും പ്രതികളാക്കി. അന്യായമായി മാർഗതടസ്സം സൃഷ്ടിച്ചു, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയവയാണ് വകുപ്പുകൾ.
നടൻ ജോജു ജോർജിെൻറ കാർ നശിപ്പിച്ച സംഭവത്തിലും കേസെടുത്തിട്ടുണ്ട്. ഇതിലെ പ്രതികളെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്തും. ജാമ്യം ലഭിക്കാത്ത വകുപ്പാണ് ഇതിൽ ചുമത്തിയത്. ഈ കേസിൽ ജോജുവിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന സിനിമ സംവിധായകൻ സാജെൻറ മൊഴിയെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.