Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏകോപന ചുമതല ...

ഏകോപന ചുമതല എം.പിമാര്‍ക്ക്​; സ്ഥാനാർഥി നിര്‍ണയത്തിൽ വിവാദം ഒഴിവാക്കാൻ കോൺഗ്രസിൽ ധാരണ

text_fields
bookmark_border
congress flag
cancel

തിരുവനന്തപുരം: പരമാവധി വിവാദങ്ങള്‍ ഒഴിവാക്കി സ്ഥാനാർഥി നിര്‍ണയം നടത്തണമെന്ന്​ കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ധാരണ. സ്ഥാനാർഥികളുടെ സാധ്യതാപട്ടിക പോലും പുറത്തുവിടാന്‍ പാടില്ലെന്നും വ്യാഴാഴ്​ച രാത്രി വൈകി അവസാനിച്ച യോഗം നിർദേശിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍, സ്ഥാനാർഥി നിർണയ സമയത്ത്​ പാര്‍ട്ടിക്കുള്ളിലുണ്ടായ അനാവശ്യ വിവാദങ്ങൾ തിരിച്ചടിക്ക്​ പ്രധാന കാരണമായെന്ന നിഗമനത്തിലാണ്​ പുതിയ ധാരണ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പ് സാധ്യതാപട്ടിക തയാറാക്കണം. സ്വയം പ്രഖ്യാപിത സ്ഥാനാർഥികള്‍ ഇത്തവണ ഉണ്ടാകരുത്. ഒരു മണ്ഡലത്തിൽ ഒന്നിലേറെപേർ സ്​ഥാനാർഥിത്വം ആഗ്രഹിക്കുന്നുവെങ്കിൽ അന്തിമ തീരുമാനമെടുക്കുംമുമ്പ്​ എല്ലാവരുമായും ചർച്ച നടത്തി സമവായത്തിലെത്തണം. സ്ഥാനാർഥി ചര്‍ച്ചയുടെ രഹസ്യസ്വഭാവം കര്‍ശനമായി കാത്തുസൂക്ഷിക്കണം. വിജ്ഞാപനം പുറത്തുവരുന്നതിന്​ പിന്നാലെ അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചാല്‍ മതിയെന്നും യോഗത്തിൽ ധാരണയായി.

നിയോജക മണ്ഡലങ്ങളിൽ പ്രചാരണം ഉൾപ്പെടെ ഏകോപന ചുമതല അതത്​ പ്രദേശങ്ങളിലെ എം.പിമാര്‍ക്കായിരിക്കും. എം.പിമാർക്കും തെരഞ്ഞെടുപ്പ്​ സമിതി അംഗങ്ങള്‍ക്കും സ്​ഥാനാർഥികളുടെ പേരുകള്‍ നിർദേശിക്കാം. പ്രകടനപത്രിക തയാറാക്കുംമുമ്പ്​ താഴെത്തട്ടില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതി​െൻറ ഭാഗമായി നിയോജക മണ്ഡലങ്ങളിൽ ഉടൻ ജനസഭ സംഘടിപ്പിക്കും. പാർട്ടിക്ക്​ അർഹമായ രാജ്യസഭാ സീറ്റ്​ തുടർച്ചയായി ഘടകകക്ഷികൾക്ക്​ വിട്ടുകൊടുക്കുന്ന നേതൃത്വത്തി​െൻറ നിലപാടിനെതിരെ യോഗത്തിൽ വിമർശനം ഉയർന്നു.

ഘടകകക്ഷികളുമായി നടന്നുവരുന്ന സീറ്റ്​ വിഭജന ചർച്ച ഒരാഴ്​ചക്കകം പൂർത്തീകരിക്കുമെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല യോഗത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് സംഘടന സംവിധാനം പലയിടത്തും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് എ.ഐ.സി.സി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷനേതാവ്​ നയിച്ച ​െഎശ്വര്യ കേരള യാത്ര വൻ വിജയമായെന്നും യോഗം വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressUDFassembly electin 2021
News Summary - Congress agrees to avoid controversy over candidate selection
Next Story