കോൺഗ്രസും ബി.ജെ.പിയും 2700 വ്യാജ വോട്ടർമാരെ ചേർത്തു -സി.പി.എം
text_fieldsപാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ 2700ലേറെ വ്യാജ വോട്ടര്‍മാരെ കോൺഗ്രസും ബി.ജെ.പിയും ചേര്‍ത്തതായി സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു. ബി.എല്‍.ഒമാരെ സ്വാധീനിച്ചാണ് ഇക്കാര്യം ചെയ്തത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. വീട്ടുനമ്പര്‍പോലും കാണിക്കാതെയാണ് ഇവരിലേറെ പേരെയും ചേര്‍ത്തിരിക്കുന്നത്. ഈ വോട്ടര്‍മാർ ബൂത്തിലേക്ക് വരുമ്പോള്‍ റേഷൻ കാര്‍ഡില്‍ പേരുണ്ടെങ്കില്‍ വോട്ട് ചെയ്തോട്ടേ. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷൻ ഇടപെട്ടില്ലെങ്കില്‍ 18ന് പ്രക്ഷോഭം സംഘടിപ്പിക്കും. പിരായിരി പഞ്ചായത്തില്‍ 800ലേറെ പുതിയ വോട്ടര്‍മാര്‍ വന്നിട്ടുണ്ട്. ഈ പഞ്ചായത്തിൽ പുതിയ വോട്ടര്‍മാരായി 40 വയസ്സ് മുതല്‍ 60 വയസ്സ് വരെയുള്ളവരെയാണ് കോൺഗ്രസും ബി.ജെ.പിയും ചേര്‍ത്തത്.
ബൂത്ത് 73, ക്രമനമ്പര്‍ 431 -ഹരിദാസ് എന്നയാൾ ബി.ജെ.പി ജില്ല പ്രസിഡന്‍റാണ്. പട്ടാമ്പിയിലെ വോട്ടറാണ് അദ്ദേഹം. 134 ബൂത്തിലെ 1434 നമ്പർ കോയപ്പിന് 135 ബൂത്തിലും വോട്ടുണ്ട്. കോൺഗ്രസ് നേതാവിന്‍റെ ബന്ധുവാണ്. 105 ബൂത്തിലെ 786ലെ വത്സലക്ക് 66 ബൂത്തിലും വോട്ടുണ്ട്. കണ്ണാടിയില്‍ 176, 1538 നമ്പർ രമേഷ് മലമ്പുഴ മണ്ഡലത്തിലെ വോട്ടറാണ്. കള്ളവോട്ട് ചെയ്യിക്കാൻ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്നും സുരേഷ് ബാബു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.