Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവർഗീയ ധ്രുവീകരണത്തിൻെറ...

വർഗീയ ധ്രുവീകരണത്തിൻെറ ഗുണഫലം കോൺഗ്രസും ബി.ജെ.പിയും പങ്കിടുന്നു -എ. വിജയരാഘവൻ

text_fields
bookmark_border
A. Vijayaraghavan
cancel

തിരുവനന്തപുരം: വർഗീയ ധ്രുവീകരണത്തിൻെറ ഗുണഫലം കോൺഗ്രസും ബി.ജെ.പിയും പങ്കിടുകയാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ബി.ജെ.പി വോട്ടുകച്ചവടത്തിലൂടെ നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ്​ ഫലം സർക്കാറിനുള്ള ജനങ്ങളുടെ അംഗീകാരമാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പിന്​ മുമ്പ്​ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പര്യടനം നടത്തും. വിവിധ വിഭാഗം ജനങ്ങളുമായി കൂടിക്കാഴ്​ച നടത്തി അഭിപ്രായങ്ങൾ സ്വരുപീക്കുകയാണ്​ ഇതിൻെറ ലക്ഷ്യമെന്നും വിജയരാഘവൻ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ്​ വിജയത്തിന്​ പിന്നാ​െല തുടർ ഭരണം ലക്ഷ്യമിട്ട്​ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരള പര്യടനത്തി​െൻറ വിശദാംശങ്ങൾ സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗീകരിച്ചു. എല്ലാ ജില്ലകളിലും വിവിധ മേഖലകളിലെ പ്രമുഖരുമായി ചർച്ച നടത്തുന്ന മുഖ്യമന്ത്രി നിർദേശവും അഭിപ്രായങ്ങളും സ്വീകരിക്കും. ഇങ്ങനെ ലഭിക്കുന്ന നിർദേശങ്ങൾ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾക്കൊള്ളിക്കും.

മുഖ്യമന്ത്രിയുടെ സംസ്ഥാന പര്യടനം ഡിസംബർ 22ന് രാവിലെ കൊല്ലത്ത് നിന്നാണ്​ ആരംഭിക്കുന്നത്​. അതേദിവസം തന്നെ വൈകുന്നേരം പത്തനംതിട്ടയിലും എത്തും. 23ന് രാവിലെ ഇടുക്കി, വൈകീട്ട് കോട്ടയം. 24ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന മുഖ്യമന്ത്രി മന്ത്രിസഭായോഗ ശേഷം വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തും.

ഡിസംബർ 26 -കണ്ണൂർ, കാസർകോട്​. 27 -കോഴിക്കോട്​, വയനാട്​. 28 -മലപ്പുറം, പാലക്കാട്. 29 തൃശൂർ. 30 രാവിലെ എറണാകുളം. വൈകീട്ട് ആലപ്പുഴയിലെ കൂടിക്കാഴ്​ചയോടെ പര്യടനം അവസാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A.VijayaraghavanCongressBJP
Next Story