സ്ഥാനാർഥിക്കായി കോതമംഗലത്ത് പോസ്റ്റർ പോരാട്ടം
text_fieldsകോതമംഗലം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേതാടെ സമൂഹമാധ്യമങ്ങളിൽ സ്ഥാനാർഥിക്കായി ചുവരെഴുത്തുകളുമായി അണികൾ കളംനിറയുന്നു.
യു.ഡി.എഫ് സീറ്റ് കേരള കോൺഗ്രസിനോ കോൺഗ്രസ് ജോസഫിനോ എന്ന് ഉറപ്പായിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിലെ പോസ്റ്റർ യുദ്ധവുമായി ഇരുപാർട്ടിക്കാരും രംഗത്തുണ്ട്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ ജില്ല പ്രസിഡൻറ് ഷിബു തെക്കുംപുറം 'എെൻറ നാട്' കൂട്ടായ്മ രൂപവത്കരിച്ച് രംഗത്തിറങ്ങിയിട്ട് വർഷങ്ങളായി.
സീറ്റ് ചർച്ചകളിൽ മുന്നിലെ പേര് ഷിബുവിനാണെങ്കിലും കേരള കോൺഗ്രസ് നേതൃത്വം ഉറപ്പ് പറഞ്ഞിട്ടില്ല. എങ്കിലും അണികളുടെ പോസ്റ്റർ പ്രചാരണം തകൃതിയാണ്.
കത്തോലിക്ക പ്രാതിനിധ്യത്തിനായി കോതമംഗലം രൂപത ബിഷപ്പിെൻറ ഇടപെടലും മുൻ എം.എൽ.എ ടി.യു. കുരുവിളയുടെ എതിർപ്പും മറികടക്കേണ്ട സാഹചര്യമാണ് ഷിബുവിന് മുന്നിലുള്ളത്. ഷിബു തെക്കുംപുറത്തെ വിജയിപ്പിക്കുക എന്ന പോസ്റ്റർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ബുധനാഴ്ച മുതൽ പ്രചരിക്കുന്നുണ്ട്.
കോൺഗ്രസ് ഔദ്യോഗിക ഗ്രൂപ്പുകൾക്ക് സീറ്റ് താൽപര്യമില്ലെങ്കിലും പ്രവർത്തകർ പാർട്ടി സ്ഥാനാർഥി കോതമംഗലത്ത് വേണമെന്നാണ് ആഗ്രഹം പ്രകടിപ്പിക്കുന്നത്. മാത്യു കുഴൽനാടെൻറ പേരാണ് ചർച്ചകളിൽ മുന്നിട്ടുനിൽക്കുന്നത്.
മീഡിയ കവറേജിലെ മിന്നും താരമായി നിൽക്കുന്ന കുഴൽനാടനിലൂടെ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാമെന്നാണവരുടെ പ്രതീക്ഷ. ഇതിെൻറ ഭാഗമായി 'വരുന്നൂ, കോതമംഗലത്തേക്ക് മാത്യു കുഴൽനാടൻ' എന്ന പോസ്റ്ററാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.