12 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; നാലു സീറ്റിൽ ധാരണയായില്ല
text_fieldsന്യൂഡൽഹി: വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ, വടകര സ്ഥാനാർഥികളെ തീരുമാനിക്കാൻ കഴിയാത െ ബാക്കി 12 സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിറ്റിങ് എം.പിമാരിൽ കെ.വി. തോമസിെൻറ പേരു വെട്ടി. സംഘടനാ ചുമതല മുൻനിർത്തി മത്സരരംഗത്തുനിന്ന് പിന്മാറിയ കെ .സി. വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരൊഴികെ മറ്റു സിറ്റിങ് എം.പിമാർക്ക െല്ലാം സീറ്റു നൽകി. മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയും മത്സരിക്കില്ല.
തർക്കം മൂലമല് ല, ഏറ്റവും യോജിച്ച സ്ഥാനാർഥിയെ നിർണയിക്കുന്നതിന് കൂടുതൽ കൂടിയാലോചനകൾ ആവശ്യമായതുകൊണ്ടാണ് നാലു മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനം നീട്ടിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ വിശദീകരിച്ചു. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അനുമതിക്കു വിധേയമായി നാലു സീറ്റിലും ഞായറാഴ്ച വൈകീേട്ടാെട സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ഇതിന് വീണ്ടും തെരഞ്ഞെടുപ്പ് സമിതി കൂടേണ്ടതില്ല. എല്ലാ സ്ഥാനാർഥികളെയും ഒന്നിച്ചു പ്രഖ്യാപിക്കാത്ത സ്ഥിതി മുമ്പും ഉണ്ടായിട്ടുണ്ട്.
ഉമ്മൻ ചാണ്ടി ആന്ധ്രയിലേക്ക് പോയത് അദ്ദേഹത്തെ പ്രത്യേകദൗത്യം എ.െഎ.സി.സി ഏൽപിച്ചതുകൊണ്ടാണ്. കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയിലേക്കുള്ള പട്ടിക തങ്ങൾ മൂവരും ഏകാഭിപ്രായത്തോടെ തയാറാക്കിയതാണെന്നും ചെന്നിത്തല വിശദീകരിച്ചു. കേരളത്തിലെ 20 മണ്ഡലങ്ങളിൽ മലപ്പുറം, പൊന്നാനി, കോട്ടയം, കൊല്ലം സീറ്റുകൾ ഘടകകക്ഷികൾക്കുള്ളതാണ്. ബാക്കി 16 സീറ്റുകളിലെ നാെലണ്ണമൊഴികെ സ്ഥാനാർഥികളെയാണ് ശനിയാഴ്ച രാത്രി 10 മണിയോടെ കോൺഗ്രസ് പ്രഖ്യാപിച്ചത്.
സ്ഥാനാർഥികൾ
കാസർകോട്: രാജ്മോഹൻ ഉണ്ണിത്താൻ
കണ്ണൂർ: കെ. സുധാകരൻ
കോഴിക്കോട്: എം.കെ. രാഘവൻ
പാലക്കാട്: വി.കെ. ശ്രീകണ്ഠൻ
ആലത്തൂർ: രമ്യ ഹരിദാസ്
തൃശൂർ: ടി.എൻ. പ്രതാപൻ
ചാലക്കുടി: െബന്നി ബഹനാൻ
എറണാകുളം: ഹൈബി ഇൗഡൻ
ഇടുക്കി: ഡീൻ കുര്യാേക്കാസ്
പത്തനംതിട്ട: ആേൻറാ ആൻറണി
മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: ശശി തരൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.